മാഞ്ചസ്റ്ററില്‍ സംഭവിച്ചത് എന്തെന്ന് തുറന്നുപറഞ്ഞ് നാസര്‍ ഹുസൈന്‍

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. കടുത്ത മത്സരക്രമവും ഐപിഎല്ലിന്റെ രണ്ടാം ഘട്ടവും കാരണമാണ് ഇന്ത്യ പിന്‍വലിഞ്ഞതെന്ന് ഹുസൈന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ലോക ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തിക്കിത്തിരക്കിയുള്ള ഷെഡ്യൂളും ഐപിഎല്ലുമൊക്കെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പ്രതിബന്ധം തീര്‍ത്തത്. ഐപിഎല്ലിനോട് ചേര്‍ന്നുള്ള ദിനങ്ങളില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് നടത്തുന്നതിനോട് ഇന്ത്യ എല്ലായ്‌പ്പോഴും ആശങ്ക പുലര്‍ത്തിയിരുന്നു- ഹുസൈന്‍ പറഞ്ഞു.

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കൡക്കാരോട് ഒരു ഒത്തുതീര്‍പ്പിനും തയാറാവില്ല. അതിനാല്‍ ടെസ്റ്റില്‍ നിന്ന് പിന്മാറുന്നത് തടുക്കാനാവാത്ത കാര്യമായി. ഫ്രാഞ്ചൈസി ടൂര്‍ണമെന്റിന് ടെസ്റ്റിനെക്കാള്‍ പ്രാധാന്യം നല്‍കുന്നതിനെ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ സ്വാഭാവികമായും ചോദ്യംചെയ്യും. എന്നാല്‍ മാഞ്ചസ്റ്ററില്‍ നടന്നതാണ് യാഥാര്‍ത്ഥ്യം. അതു മാറാന്‍ പോകുന്നില്ല.

കളിക്കാര്‍ അവസാന വാക്കാകുന്ന സാഹചര്യമാണിത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇംഗ്ലണ്ട് ക്യാംപില്‍ കോവിഡ് ബാധിച്ചപ്പോള്‍ കളിക്കാരില്‍ ചിലര്‍ ബിഗ് ബാഷിനുപോകാന്‍ വെമ്പി. മറ്റു ചിലര്‍ ക്രിസ്മസ് ആഘോഷത്തിന് വീട്ടിലേക്കു മടങ്ങാന്‍ തിടുക്കപ്പെട്ടതായും ഹുസൈന്‍ ഓര്‍മ്മിപ്പിച്ചു.

Latest Stories

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം