എന്റെ ലക്ഷ്യം ആ താരമായിരുന്നു, അവനെ നേരിടാൻ ഞാൻ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി; തിലക് വർമയുടെ വാക്കുകൾ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. മത്സരശേഷം തിലക് വർമ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി.

തിലക് വർമ പറയുന്നത് ഇങ്ങനെ:

“ഇം​ഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസറെ ആക്രമിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. അപ്പോൾ ഇംഗ്ലണ്ടിന്റെ മികച്ച പേസറെ ആക്രമിച്ചാൽ അത് മറ്റ് ബൗളർമാരെയും സമ്മർദ്ദത്തിലാക്കും. ആർച്ചറിനെതിരെ കളിച്ച ഓരോ ഷോട്ടുകളും നെറ്റ്സിൽ നടത്തിയ പരിശീലനത്തിന്റെ ഭാ​ഗമാണ്. മാനസികമായും ആർച്ചറിനെ നേരിടാൻ ഞാൻ തയ്യാറെടുത്തിരുന്നു. അത് ഫലം കാണുകയും ചെയ്തു”

തിലക് വർമ തുടർന്നു:

” സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ എനിക്ക് അറിയാം. ടീമിന് ആവശ്യമെന്താണെന്ന് മനസിലാക്കി ആക്രമണ ശൈലിയോ സാവധാനം ഇന്നിം​ഗ്സ് മുന്നോട്ട് നീക്കുകയോ ചെയ്യാമെന്ന് ഇന്ത്യൻ ടീം പരിശീലകൻ ​ഗൗതം​​ ​ഗംഭീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് ഗുണം ചെയ്‌തെന്ന് എനിക്ക് മനസിലായി”

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ബാറ്റ് ചെയ്യുന്നതിനിടെ എന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാനുള്ള അവസരമാണെന്നും ​ഗംഭീർ‌ പറഞ്ഞു. അപ്പോൾ മത്സരത്തിന്റെ അവസാനം വരെയും ഞാൻ ബാറ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു” തിലക് വർമ പറഞ്ഞു. ​

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ