മോനെ ദിഗ്‌വേഷേ, ഞാനാരാ എന്താ എന്നൊക്കെ ഇപ്പോൾ നിനക്ക് മനസിലായി കാണും അല്ലെ; ഡല്‍ഹി പ്രീമിയര്‍ ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി നിതീഷ് റാണ

ഇപ്പോൾ നടക്കുന്ന ഡൽഹി പ്രീമിയർ ലീഗിൽ ആവേശകരമായ സംഭവ വികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. ടി 20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പർ സ്റ്റാര്‍സിനെതിരെ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനുവേണ്ടിയായിരുന്നു റാണയുടെ മിന്നും പ്രകടനം.

202 റൺസ് വിജയലക്ഷ്യം നേടാനിറങ്ങിയ ലയൺസ് 17.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിതീഷ് റാണ എട്ട് ഫോറും 15 സിക്സും പറത്തിയാണ് 55 പന്തില്‍ 134 റണ്‍സടിച്ചത്. 42 പന്തിലാണ് റാണ സെഞ്ചുറിയിലെത്തിയത്.

കഴിഞ്ഞ ഐപിഎലിൽ 11 മത്സരങ്ങളിൽ നിന്നായി റാണയ്ക്ക് 217 റൺസ് മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി നേടാനായത്. എന്നാൽ താരത്തിന്റെ ഈ പ്രകടനത്തിൽ ആരാധകർ ഹാപ്പിയാണ്. മത്സരത്തിനിടയിൽ ദിഗ്‌വേഷ് രതി റാണയെ പല തവണ സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനുള്ള മറുപടിയും താരം നൽകി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി