'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 400 റണ്‍സ് നേടിയ ഏക താരമാണ് ലാറ. ഇതുവരെ ആര്‍ക്കും ലാറയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ യുവ ഇന്ത്യന്‍ ബാറ്റര്‍ തന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയാണെന്ന് പ്രവചിച്ച് രംഗത്തുവന്നിരിക്കുകയാണ് ലാറ.

എന്റെ റെക്കോര്‍ഡ് ഭീഷണിയിലാണെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാള്‍ അത് തകര്‍ക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയ താരമാണ് ജയ്‌സ്വാള്‍.

എനിക്ക് അയാളില്‍ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒരു താരത്തിനുമപ്പുറം വിനീതമായ സ്വഭാവമാണ് അയാളുടേത്. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും ജയ്‌സ്വാളിനുണ്ട്- ലാറ വ്യക്തമാക്കി.

2004 ഏപ്രിലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 400 സ്‌കോര്‍ ചെയ്യുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ലാറ മാറിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ റെക്കോര്‍ഡ് ഉയര്‍ന്നുനില്‍ക്കുന്നു. ജയ്സ്വാളിന് ഈ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് പ്രവചിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം, തന്റെ ജീവിതകാലത്ത് അത് സംഭവിക്കുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "