എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും കരകയറി ഇന്ത്യ. രാഹുൽ ഗിൽ സംഖ്യം ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെ തകിടം മറിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായപ്പോൾ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയെന്ന് പ്രതീക്ഷിച്ചെങ്കിലും ചെറുത്ത് നിൽപ്പിലൂടെ ഗിൽ രാഹുൽ സംഖ്യം അവരുടെ വിജയസാധ്യതകളെ തകർത്തു.

മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നാലാം ദിവസം വരെ നീണ്ടു നിന്നതോടെ ഇരു ടീമുകളും സമനില ഉറപ്പിച്ചു. എന്നാൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ പോയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. അവിടെ നിന്നാണ് കെ എൽ രാഹുൽ ശുഭ്മാൻ ഗിൽ സഖ്യം ടീമിനെ കരകയറ്റിയത്‌. നിലവിലെ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നായകൻ ഗിൽ ആണെന്നും ഒരിക്കലും പരിശീലകനായ ഗൗതം ഗംഭീർ ആവരുതെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” ടീമില്‍ ആരെങ്കിലും വേണമെന്നു ഗില്‍ ആഗ്രഹിച്ചില്ലെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയില്ല. ശര്‍ദ്ദുല്‍ ടാക്കൂറിന്റെയോ, കുല്‍ദീപ് യാദവിന്റെയോ കാര്യത്തില്‍ ഇവരെ ടീമില്‍ വണമെന്നു ഗില്ലിനു തോന്നിയിട്ടുണ്ടാവും. അവനാണ് ഈ ടീമിന്റെ ക്യാപ്റ്റന്‍. ആളുകള്‍ ഗില്ലിനെക്കുറിച്ചും അവന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുമാണ് സംസാരിക്കുക. അതുകൊണ്ടു ടീമിന്റെ കാര്യത്തില്‍ എല്ലാ കോളും അവന്റേതാണ്” സുനിൽ ഗാവസ്‌കർ പറഞ്ഞു.

പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റ് മത്സരവും മൂന്നാം ടെസ്റ്റ് മത്സരവും കൈവിട്ട് പോയത് ഇന്ത്യക്ക് ക്ഷീണമായി. നിലവിലെ ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തിൽ വൻ ആരാധക രോഷമാണ് ഉയർന്നു വരുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ