IPL 2025: എല്‍എസ്ജിയുടെ എറ്റവും വലിയ തലവേദന അവന്റെ ഫോമാണ്, ആ സൂപ്പര്‍താരം തിളങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവും, മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്‌

ഐപിഎലില്‍ പ്ലേഓഫില്‍ എത്തണമെങ്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇനിയുളള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. 11 മത്സരങ്ങളില്‍ അഞ്ച് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് എല്‍എസ്ജിക്കുളളത്. നിക്കോളോസ് പുരാന്റെ ഫോംഔട്ടും റിഷഭ് പന്ത് കാര്യമായി ബാറ്റിങ്ങില്‍ ഒന്നും ചെയ്യാത്തതുമൊക്കെയാണ് നിലവില്‍ ലഖ്‌നൗ നേരിടുന്ന പ്രതിസന്ധി. പുരാന്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വെറും 61 റണ്‍സ് മാത്രമാണ് എടുത്തതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഈ സീസണില്‍ തുടക്കത്തില്‍ വമ്പനടികളുമായി പുരാന്‍ കളംനിറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ടീമുകള്‍ താരത്തെ പുറത്താക്കാന്‍ കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കിയതോടെ കുറഞ്ഞ സ്‌കോറുകളില്‍ പുറത്താവുകയായിരുന്നു ലഖ്‌നൗ താരം.

“പുരാന്റെ ഫോം നഷ്ടപ്പെട്ടതാണ് ലഖ്‌നൗവിന് ഏറ്റവും വലിയ തിരിച്ചടി. അവന്‍ കളിക്കുമ്പോള്‍ ലഖ്‌നൗ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ചുകൊണ്ടിരുന്നു. എന്നാല്‍ പുരാന്‍ ഫോംഔട്ടായതോടെ എല്‍എസ്ജിയുടെ പ്രശ്‌നങ്ങള്‍ കൂടി. പുരാനെ എല്‍ബിഡബ്ല്യു ആക്കി പുറത്താക്കുകയോ ബൗള്‍ഡ് ചെയ്യുകയോ ചെയ്യാനുള്ള തന്ത്രങ്ങള്‍ ബൗളര്‍മാര്‍ കണ്ടെത്തിയതുമുതല്‍, അത് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നു”, കൈഫ് പറയുന്നു.

“തുടക്കത്തില്‍ പുരാന്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കുമായിരുന്നു. അതേസമയം തന്നെ എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ പകുതിയില്‍, നിങ്ങള്‍ എവിടെ പന്ത് എറിഞ്ഞാലും പുരാന്‍ സിക്‌സറുകള്‍ അടിക്കുമായിരുന്നു, രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്റെ ശരാശരി 12 ആണ്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളില്‍ 61 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ”, കൈഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി