IPL 2025: മാക്‌സ്‌വെല്ലിന്റെ വെടി തീര്‍ന്നു, പകരക്കാരനെ പിഎസ്എലില്‍ നിന്നും പൊക്കി പഞ്ചാബ് കിങ്സ്‌, ഇവന്‍ തകര്‍ക്കുമെന്ന് ആരാധകര്‍

പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരക്കാരനായി പുതിയ താരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മിച്ച് ഒവെന്‍ ആണ് പഞ്ചാബിനായി മാക്‌സ്‌വെല്ലിന് പകരം ഇനിയുളള മത്സരങ്ങളില്‍ കളിക്കുക. മൂന്ന് കോടി രൂപക്കാണ് ഓസ്‌ട്രേലിയന്‍ താരത്തെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്. ഇക്കഴിഞ്ഞ ബിബിഎല്‍ ഫൈനലില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനായി 42 ബോളില്‍ 108 റണ്‍സടിച്ച് അതിവേഗ സെഞ്ച്വറി നേടിയിരുന്നു മിച്ച് ഒവെന്‍.

ഫൈനലില്‍ കിരീടം നേടിയതും താരത്തിന്റെ ടീമായിരുന്നു. 14.3 ഓവറിലായിരുന്നു വിജയലക്ഷ്യമായ 183 റണ്‍സ് മിച്ച് ഒവെന്റെ ടീം മറികടന്നത്. ഓള്‍റൗണ്ടറായ താരം ബിബിഎല്‍ ഈ സീസണിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ടൂര്‍ണമെന്റില്‍ 452 റണ്‍സ് അടിച്ചുകൂട്ടി ടോപ്‌സ്‌കോറര്‍ ആയതും താരമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കായി ടി20യില്‍ താരം ഇതുവരെ അരങ്ങേറിയിട്ടില്ല.

ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അവസരത്തിന് കാത്തിരിക്കുന്ന സമയത്താണ് ഐപിഎലിലേക്കുളള വിളിയെത്തിയത്. 34 ടി20 മത്സരങ്ങളില്‍ നിന്നായി 646 റണ്‍സാണ് താരം നേടിയത്. 184 ആണ് സ്‌ട്രൈക്ക് റേറ്റ്. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സല്‍മിക്കായി താരം കളിക്കുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി