IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

ആര്‍സിബി-കെകെആര്‍ മത്സരം ഉപേക്ഷിച്ചതോടെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്. ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അവരുടെ പ്ലേഓഫ് പ്രതീക്ഷകളെല്ലാം അവസാനിച്ചു. രഹാനെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം കെകെആര്‍ ശ്രദ്ധേയ പ്രകടനം ഈ വര്‍ഷം കാഴ്ചവച്ചെങ്കിലും ചില പ്രധാന താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ടീമിന് തിരിച്ചടിയായി. ഇതില്‍ കഴിഞ്ഞ ലേലത്തില്‍ കൂടുതല്‍ തുകയ്ക്ക് ടീമില്‍ എടുത്ത വെങ്കിടേഷ് അയ്യരാണ് ഒന്നാമതുളളത്.

23.75 കോടിക്കായിരുന്നു വെങ്കിടേഷിനെ കൊല്‍ക്കത്ത മാനേജ്‌മെന്റ് ലേലത്തില്‍ എടുത്തത്. 11 മത്സരങ്ങളിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 142 റണ്‍സ് മാത്രമാണ് ഈ സീസണില്‍ വെങ്കിടേഷ് അയ്യര്‍ നേടിയത്. 20 ആണ് ശരാശരി. ഒരു അര്‍ധസെഞ്ച്വറി മാത്രം നേടിയ താരത്തിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 60 റണ്‍സാണ്. മുന്‍സീസണുകളില്‍ ടോപ് ഓര്‍ഡര്‍, മിഡില്‍ ഓര്‍ഡര്‍ എന്നീ ബാറ്റിങ് പൊസിഷനുകളില്‍ മാറി മാറി വെങ്കിടേഷ് കളിച്ചിട്ടുണ്ട്.

അപ്പോഴെല്ലാം ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ബാറ്റിങ് പൊസിഷനില്‍ ഇടയ്ക്കിടെ മാറ്റം വരുത്തിയെങ്കിലും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ വെങ്കിടേഷിനായില്ല. ഇനിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ താരത്തെ ടീം മാനേജ്‌മെന്റ് അടുത്ത ലേലത്തില്‍ കൈവിടാന്‍ സാധ്യതയുണ്ട്. 2021ല്‍ ഐപിഎലില്‍ അരങ്ങേറ്റം കുറിച്ച വെങ്കിടേഷ് ഇതുവരെ 62 മത്സരങ്ങളില്‍ 1468 റണ്‍സാണ് നേടിയിട്ടുളളത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി