IPL 2025: വിരാട് കോഹ്‌ലിയുടെ ആ ഐക്കോണിക്‌ ഷോട്ട് കളിച്ച് രാഹുല്‍, ആരാധകര്‍ കയ്യടിച്ചുനിന്നുപോയ നിമിഷം, മനോഹരമെന്ന് സോഷ്യല്‍ മീഡിയ

2022ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരത്തില്‍ വിരാട് കോഹ്ലി നേടിയ ആ ഐക്കോണിക് ഷോട്ട് ഐപിഎലില്‍ കളിച്ച് കെഎല്‍ രാഹുല്‍. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് കോഹ്ലി അടിച്ച അതേപോലെ രാഹുലും സിക്‌സ് നേടിയത്. ടി20 ലോകകപ്പില്‍ കളിയുടെ നിര്‍ണായക സമയത്ത് വിരാട് പാക് ബോളര്‍ ഹാരിസ് റൗഫിനെതിരെയാണ് ആ ഷോട്ട് കളിച്ചത്. റൗഫ് എറിഞ്ഞ 19ാമത്തെ ഓവറിലെ അവസാന പന്ത് ഈ ഷോട്ടിലൂടെ സിക്‌സാക്കി മാറ്റുകയായിരുന്നു കോഹ്ലി.

കെഎല്‍ രാഹുലാവട്ടെ ഗുജറാത്തിന്റെ സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ബോളാണ് ഈ ഷോട്ടിലൂടെ പവലിയനിലേക്ക് അടിച്ചത്. 19-ാം ഓവറില്‍ 57 പന്തില്‍ 92 റണ്‍സ് എടുക്കുന്ന സമയത്താണ് രാഹുല്‍ കോഹ്ലിയുടെ ഐക്കോണിക് ഷോട്ട് കളിച്ചത്. ഇത് കളി കണ്ടുനിന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ കാഴ്ചവിരുന്നായി മാറി.രാഹുലിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ഡിസി ഗുജറാത്തിനെതിരെ ആദ്യ ബാറ്റിങ്ങില്‍ 199 റണ്‍സ് നേടിയത്. മത്സരത്തില്‍ 65 പന്തില്‍ 112 റണ്‍സാണ് കെഎല്‍ അടിച്ചുകൂട്ടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്നലെ തോറ്റെങ്കിലും ഡല്‍ഹിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. 12 കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് അവര്‍ക്കുളളത്. ഇനിയുളള രണ്ട് മത്സരങ്ങള്‍ ഡല്‍ഹി ജയിച്ച്, മുംബൈ തുടരെ തോറ്റാല്‍ അവര്‍ക്ക് പ്ലേഓഫില്‍ കേറാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി