'ഒന്നും കൂടി ആവാമായിരുന്നു'; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര രണ്ട് മത്സരങ്ങളായി ചുരുക്കേണ്ടതില്ലായിരുന്നുവെന്നും മൂന്നാമതൊരു മത്സരം കൂടി നടത്താമായിരുന്നെന്നും പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. കേപ്ടൗണില്‍ നടന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഒന്നരദിവസം കൊണ്ട് അവസാനിച്ച പശ്ചാത്തലത്തിലാണ് താരത്തിന്റെ പരിഹാസം.

കേപ്ടൗണില്‍ തന്നെ നാളെ തുടങ്ങുകയായിരുന്നെങ്കില്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ ആവശ്യത്തിന് സമയമുണ്ടാകുമായിരുന്നു. തീര്‍ച്ചയായും മത്സരത്തിന് ഫലമുണ്ടാകുമെന്ന കാര്യത്തിലും സംശമില്ല. അതുപോലെ കളിക്കാര്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ഫ്‌ലൈറ്റ് ടിക്കറ്റുകളും റദ്ദാക്കേണ്ടതില്ലായിരുന്നു- പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റെന്ന നാണക്കേട് കേപ്ടൗണില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അഞ്ച് സെഷനുകള്‍ക്കുളിലായി 107 ഓവര്‍ മാത്രമാണ് ദീര്‍ഘിച്ചത്.

കേപ്ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 23 വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടാം ദിനത്തിലെ രണ്ട് സെഷനില്‍ 10 വിക്കറ്റ് കൂടി വീണു. ആദ്യ ദിനം തന്നെ രണ്ട് ടീമും ഓള്‍ ഔട്ടാവുകയും രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്ത്യ 153 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി കരുത്തില്‍ 176 റണ്‍സടിച്ചെങ്കിലും വിജയലക്ഷ്യമായ 79 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Latest Stories

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ