INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ രണ്ട് സൂപ്പര്‍താരങ്ങള്‍ ഗെയിം ചേഞ്ചര്‍മാരാവും, അവര്‍ നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ചു, സെലക്ടര്‍മാര്‍ എന്തായാലും ടീമില്‍ എടുക്കും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കും. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വിരമിച്ച ഒഴിവിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തുക എന്നത് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കിയത്. ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ എത്താനാണ് കൂടുതല്‍ സാധ്യത. ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ജൂണ്‍ 20നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇന്ത്യന്‍ ടീമിലേക്ക് സായി സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നീ താരങ്ങള്‍ക്ക് അവസരം ലഭിക്കാനുളള സാധ്യത കൂടുതലാണ്.

ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ മിന്നുംഫോമില്‍ കളിച്ച കരുണ്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും എത്താനുളള ഒരുക്കങ്ങളിലാണ്. സായി സുദര്‍ശനാവട്ടെ ഐപിഎലില്‍ ഉള്‍പ്പെടെ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇരുവരും ഇംഗ്ലണ്ടിലേക്കുളള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിരാട് കോഹ്ലിയുടെ നാലാം നമ്പറില്‍ കരുണ്‍ നായര്‍ നല്ലൊരു ഓപ്ഷനാണെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ പറയുന്നത്.

സായി സുദര്‍ശന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുളള ഇന്ത്യ എ ടീമില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. എ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ ഉറപ്പായും സീനിയര്‍ ടീമില്‍ സായിക്ക് അവസരം കിട്ടും. ഇംഗ്ലണ്ടിനെതിരെ ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും തന്നെ വീണ്ടും കളിക്കാനാണ് സാധ്യത. മൂന്നാമനായി ഗില്ലും ഇറങ്ങും. നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യരും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ടാകും. റിഷഭ് പന്ത് തന്റെ സ്ഥാനത്ത് വീണ്ടും തുടരും. രവീന്ദ്ര ജഡേജയ്ക്കും സ്ഥാനം ഉറപ്പാണ്.

വാഷിങ്ടണ്‍ സുന്ദറിനെയും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യ വീണ്ടും പരിഗണിച്ചേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവരായിരിക്കും പ്രധാന പേസ് ബോളര്‍മാര്‍. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ടീമിലുണ്ടാവും. നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ക്കും ഇത്തവണ ടീമിലേക്കുളള വിളി എത്താനുളള സാധ്യതകളുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി