പന്ത് വരുമ്പോള്‍ ജുറേല്‍ പുറത്തേക്കോ?, വിലയിരുത്തലുമായി കുംബ്ലെ

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് മടങ്ങിയെത്തിയാല്‍ ധ്രുവ് ജുറേലിനു ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോ? ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഈ വിഷയത്തില്‍ കുംബ്ലെ കൃത്യമായ ഒരു ഉത്തരം പറഞ്ഞില്ലെങ്കിലും ജുറേലിനെ അദ്ദേഹം വാനോളം പുകഴ്ത്തി.

റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്കു വരാനിരിക്കുകയാണ്. അവന്‍ എപ്പോഴായിരിക്കും മടങ്ങിവരികയെന്നു നമുക്കറിയില്ല. വേഗത്തില്‍ തന്നെ റിഷഭിനു തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു. അതേസമയം, എംഎസ് ധോണി കരിയറില്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ജുറേലിനു കഴിയും.

കളിക്കളത്തില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു മാത്രമല്ല മികച്ച ബാറ്റിംഗ് ടെക്നിക്കും പ്രതിരോധവുമെല്ലാം തനിക്കുണ്ടെന്നു ജുറേല്‍ തെളിയിച്ചിരിക്കുകയാണ്. കൂടാതെ ആക്രമിച്ചു കളിക്കാനുള്ള കഴിവും അവനുണ്ട്.

ഒന്നാം ഇന്നിംഗ്സിലും വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് വീശിയത്. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യവെ പോലും ചില വമ്പന്‍ സിക്സറുകളടിക്കാന്‍ ജുറേലിനായിരുന്നു. കൂടാതെ വിക്കറ്റിനു പിന്നിലെ പ്രകടനവും ഗംഭീരമാണ്- അനില്‍ കുംബ്ലെ പറഞ്ഞു.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്