IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

ഐപിഎലില്‍ ഒരു കിരീടമെന്ന ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് എത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയത്തോടെ അവര്‍ പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടി. ഇനി ഈ മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് നേരിട്ട് ഫൈനലില്‍ എത്താം. ഫൈനലില്‍ എതിരാളികള്‍ക്കെതിരെ വിജയം നേടാനായാല്‍ വര്‍ഷങ്ങള്‍ നീണ്ട ആര്‍സിബിയുടെ കാത്തിരിപ്പിനാണ് വിരാമമാവുക. നിലവിലെ ടീമിനെ നോക്കുകയാണെങ്കില്‍ കിരീടം നേടാന്‍ കെല്‍പ്പുളള ഇലവന്‍ തന്നെയാണ് ബെംഗളൂരുവിനുളളത്.

ദിനേഷ് കാര്‍ത്തിക്ക് മെന്റര്‍ റോളില്‍ ടീമിനൊപ്പമുളളത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ആര്‍സിബിയുടെ ഇപ്പോഴത്തെ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് പുതിയൊരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. അവരുടെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ടീമില്‍ ഉണ്ടാവുമെന്ന് താത്കാലിക ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മയാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ പരിക്ക് മൂലം ചില മത്സരങ്ങള്‍ ഹേസല്‍വുഡിന് നഷ്ടപ്പെട്ടിരുന്നു.

താരത്തിന്റെ അസാന്നിദ്ധ്യം നിര്‍ണായക മത്സരങ്ങളില്‍ ബെംഗളൂരുവിന് തിരിച്ചടിയായി. ഈ സീസണില്‍ 10 കളികളില്‍ നിന്നായി 18 വിക്കറ്റുകളാണ് ഹേസല്‍വുഡ് വീഴ്ത്തിയത്. 17.28 ആണ് ശരാശരി. എക്കണോമി റേറ്റ് 8.44ഉം. ഹേസല്‍വുഡിന് പുറമെ ആര്‍സിബിക്ക് വേണ്ടി അടുത്ത മത്സരങ്ങളില്‍ ടിം ഡേവിഡും ഇറങ്ങിയേക്കും. താരത്തിനും പരിക്ക് ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹേസല്‍വുഡിന്റെയും ടിം ഡേവിഡിന്റെയും തിരിച്ചുവരവ് ആര്‍സിബി ടീമിന്റെ കരുത്ത് കൂട്ടും.

Latest Stories

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം