IPL 2025: ആ ഇന്ത്യന്‍ താരത്തിന്റെ വലിയ ഫാനാണ് ഞാന്‍, അദ്ദേഹത്തിന്റെ കളി കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

രോഹിത് ശര്‍മ്മയുടെ വലിയ ആരാധകനാണ് താനെന്ന് തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. രോഹിത് രാജ്യത്തെ നയിച്ച രീതിയും അദ്ദേഹം കളിച്ച കളി രീതിയും കണക്കിലെടുക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് കരുതുന്നു എന്നാണ് ബട്‌ലര്‍ പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങളെ എറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഇന്ത്യന്‍ താരം ആരാണെന്നുളള ചോദ്യത്തിനാണ് ഒരഭിമുഖത്തില്‍ ജോസ് ബട്‌ലര്‍ മറുപടി നല്‍കിയത്.

കുറഞ്ഞ കാലയളവിനുളളില്‍ ഇന്ത്യക്ക് ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. ഏകദിന ലോകകപ്പില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കാനും താരത്തിന് സാധിച്ചു. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും 2027ലെ ലോകകപ്പ് വരെ താരം ടീമില്‍ തുടരും. ഐപിഎലില്‍ ഈ വര്‍ഷം തങ്ങളുടെ ടീമുകള്‍ക്കായി മികച്ച ഫോമിലുളള താരങ്ങളാണ് രോഹിതും ബട്‌ലറും.

ആദ്യത്തെ മത്സരങ്ങളില്‍ നിറംമങ്ങിയെങ്കിലും പിന്നീട് തുടര്‍ച്ചയായി ഇംപാക്ടുളള ബാറ്റിങ് പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയില്‍ നിന്നുണ്ടായി. ജോസ് ബട്‌ലറും ഗുജറാത്ത് ടൈറ്റന്‍സ് ടീമിനായി മികച്ച ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്. ഗില്‍, സുദര്‍ശന്‍, ബട്‌ലര്‍ ഉള്‍പ്പെടെയുളള ടോപ് ഓര്‍ഡറാണ് ഗുജറാത്ത് ടീമിന്റെ കരുത്ത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി