അവന്റെ അടി കണ്ട് എന്റെ കിളി പോയി, യുവരാജും ലാറയും കളിക്കുന്നതുപോലെയാണ് ആ താരത്തിന്റെ ബാറ്റിങ്, രാജസ്ഥാൻ താരത്തെ പുകഴ്ത്തി ബട്ലർ

രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവൻഷിയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി ഇം​ഗ്ലണ്ട് താരം ജോസ് ബട്ലർ. ഇംഗ്ലണ്ട് താരം ഭാ​ഗമായ ​ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ഐപിഎലിൽ വൈഭവ് 35 പന്തിൽ സെഞ്ച്വറി നേടിയത്. ഈയൊരു ഒറ്റ ഇന്നിങ്സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഒന്നടങ്കം പ്രശംസ നേടാൻ 14കാരനായി. രാജസ്ഥാൻ റോയൽസിനായി ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ​ഗംഭീര പ്രകടനമായിരുന്നു വൈഭവ് സൂര്യവൻഷി കാഴ്ചവച്ചത്. ​

കഴിഞ്ഞ ലേലത്തിൽ 1.10 കോടി രൂപയ്ക്കായിരുന്നു കൗമാര താരത്തെ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ എഴ് മത്സരങ്ങളിൽ നിന്നായി 252 റൺസാണ് വൈഭവ് അടിച്ചൂകൂട്ടിയത്. വൈഭവിന് അസാമാന്യ ബാറ്റിങ് സ്വിങ്ങ് ആണെന്നാണ് ജോസ് ബട്ലർ പുകഴ്ത്തിയത്.

“അവന്റെ ബാറ്റിങ് ഒരേസമയം ബ്രയാൻ ലാറയെയും യുവരാജ് സിങ്ങിനെയും ഓർമിപ്പിക്കുന്നുവെന്നും ബട്ലർ പറഞ്ഞു. 14 വയസ്സുകാരൻ പയ്യൻ രാജസ്ഥാൻ ടീമിലെത്തി എന്ന് പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു, എന്നാൽ ഒറ്റ ഇന്നിങ്സിൽ അത്ഭുതങ്ങൾ മാറ്റിയെഴുതി. ഭയരഹിതമായാണ് ഓരോ ബോളർമാർക്കെതിരെയും വൈഭവ് സൂര്യവൻഷി കളിച്ചതെന്നും ബട്ലർ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി