IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

ഐപിഎല്‍ 2025 പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. താത്കാലിക ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മയാണ് അവരെ വിജയതീരത്ത് എത്തിച്ചത്. പുറത്താവാതെ 33 പന്തുകളില്‍ 85 റണ്‍സടിച്ച് ഈ സീസണിലെ മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൊന്നാണ് ജിതേഷ് കാഴ്ചവച്ചത്. ആര്‍സിബി ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം സഹതാരം മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു ജിതേഷ്.

ഇന്നലത്തെ മിന്നുംപ്രകടനത്തില്‍ വാര്‍ത്തകളില്‍ നിറയവേ ജിതേഷ് ശര്‍മ്മയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്. ഒരു പോഡ്കാസ്റ്റില്‍ അവതാരകന്റെ ചോദ്യത്തിന് ജിതേശ് ശര്‍മ്മ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്. ഈ സാല കപ്പ് നമ്‌ദേ (ഇത്തവണ കപ്പ് നമ്മളുടേത്) എന്ന് അവതാരകന്‍ പറയുമ്പോള്‍ അതെ ഇത്തവണ കപ്പ് നമുക്കാണ് എന്ന മറുപടി നല്‍കുകയാണ് ജിതേഷ്.

ആര്‍സിബി ആരാധകര്‍ക്ക് ഒരു സന്ദേശം നല്‍കാനുണ്ടെങ്കില്‍ അത് എന്താണ് എന്നാണ് അവതാരകന്റെ അടുത്ത ചോദ്യം. ഇതിന് മറുപടിയായി ഹായ് ഗയ്‌സ്, വിഷമിക്കേണ്ട, ജിതേഷ് ശര്‍മ്മ ഇവിടെയുണ്ട്, എല്ലാം ഞാന്‍ നോക്കിക്കോളാം എന്ന് താരം പറയുന്നു. പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. മേയ് 29നാണ് ഈ മത്സരം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി