MI UPDATES: തോല്‍വി ടീം എന്ന വിളി ഇനി വേണ്ട, മുംബൈയ്ക്ക് ആശ്വാസമായി ബുംറയുടെ തിരിച്ചുവരവ്, ടീമിനൊപ്പം ചേര്‍ന്ന് താരം, വരവറിയിച്ച് ഭാര്യ സഞ്ജന

തുടര്‍ച്ചയായ പരാജയങ്ങളിലൂടെ ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ താഴോട്ട് പോയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിനെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇത്തവണ ഒരു കളി മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ്‌ ക്യാംപിനും ആരാധകര്‍ക്കും സന്തോഷമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. അവരുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ബുംറയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേഷനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിവരം അറിയിച്ചത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ പരിപാടിക്കിടെ പരിക്കേറ്റ് പിന്മാറിയ താരത്തിന് പിന്നാല വന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് ഐപിഎലിലൂടെ ബുംറ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകളാണ് ആരാകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന നിമിഷം വന്നെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച്‌ മകന്‍ അങ്കദ് ബുംറയ്ക്ക് കഥ പറഞ്ഞുകൊടുക്കുന്ന തരത്തിലുളള ഒരു വീഡിയോയാണ് ബുംറയുടെ തിരിച്ചുവരവില്‍ സഞ്ജന ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“അങ്കദ് ഞാനൊരു കഥ പറഞ്ഞുതരാം, 2013ല്‍, ഈ കാട്ടിലേക്ക് ഒരു കുട്ടിയാന കടന്നുവന്നു. റണ്‍സും സിക്‌സറുകളും ബൗണ്ടറികളും നിറഞ്ഞ കാട്ടില്‍. എല്ലാവരും ഭയന്നിരുന്നിടത്ത് വര്‍ഷങ്ങളായി അവന്‍ ധൈര്യം കാണിച്ചു. അവന്‍ നിരവധി യുദ്ധങ്ങള്‍ നടത്തി. അതിജീവനത്തിനായി പോരാടി. അവന്‍ തന്റെ അഭിമാനത്തിനായി പോരാടി. അവന്‍ ജയിച്ചു.അവന്‍ തോറ്റു. പക്ഷേ ഒരിക്കലും തളര്‍ന്നില്ല. ഈ യുദ്ധങ്ങള്‍ അവനില്‍ മുറിവുകള്‍ അവശേഷിപ്പിച്ചു. പക്ഷേ ഈ മുറിവുകള്‍ അവനെ തടഞ്ഞില്ല. ഒരിക്കല്‍ ഒരു കുട്ടിയാന, ഇപ്പോള്‍ സിംഹം. സിംഹം തിരിച്ചെത്തി. അവന്‍ വീണ്ടും ഈ കാട്ടിലെ രാജാവായി”, സഞ്ജന ഗണേഷന്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്