IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ

ഇം​​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം. ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നീ ഇം​ഗ്ലീഷ് പ്രധാന ബാറ്റർമാരെയാണ് ബുംറ മടക്കിയയച്ചത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 471 റൺസിന് മറുപടിയായി മൂന്നിന് 209 റൺസ് എന്ന നിലയിലാണ് ഇം​ഗ്ലണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ സെഞ്ച്വറി നേടി ഒലി പോപ്പും (100), റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസിൽ.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെ സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഏഷ്യൻ ബോളറെന്ന റെക്കോ‍ഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. സെന മേഖലകളിൽ താരത്തിന്റെ 148-ാം വിക്കറ്റ് നേട്ടമാണ് ഇന്നലെ ഉണ്ടായത്. 146 വിക്കറ്റ് നേടിയ പാകിസ്താൻ ഇതിഹാസം വസീം അക്രത്തിനെ മറികടന്നാണ് ബുംറ മുന്നിലെത്തിയത്.

ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ (101), നായകൻ ശുഭ്മൻ ​ഗിൽ (147), എന്നിവർക്ക് പുറമെ റിഷഭ് പന്തും (134) സെഞ്ച്വറി നേടി ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നൽകി. കെഎൽ രാഹുലും (42) ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിൽ തിളങ്ങിയിരുന്നു. എന്നാൽ മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാൻ സാധിച്ചില്ല. ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ കരുൺ നായർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ