IPL 2025: നീയേ ഉണ്ടായിരുന്നുള്ളു... നീ മാത്രേ ഉണ്ടായിരുന്നുള്ളു; അവസാനം ധോണിക്കും കൂട്ടർക്കും എതിരെ തിരിഞ്ഞ് സുരേഷ് റെയ്നയും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) നിലവിലെ പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്ന മോശം പ്രകടനത്തിന് എതിരെ സുരേഷ് റെയ്‌ന രംഗത്ത്. സ്റ്റാർ സ്‌പോർട്‌സിന്റെ വിദഗ്ദ്ധ കമന്ററി പാനലിൽ നിലവിൽ പ്രവർത്തിക്കുന്ന മുൻ ക്രിക്കറ്റ് താരം, ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേരിട്ട പ്രതിസന്ധി പോലെ ഒന്ന് താൻ ടീമിന്റെ ചരിത്രത്തിൽ ഒന്നും കണ്ടില്ലെന്നും പറഞ്ഞു.

ലേലത്തിൽ ടീം എടുത്ത തീരുമാനങ്ങളെക്കുറിച്ച് റെയ്ന പറഞ്ഞത് ഇങ്ങനെ:

“പരിശീലകന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്ന് എനിക്ക് തോന്നുന്നത്, ഈ വർഷത്തെ ലേലം നന്നായി നടന്നില്ല എന്നാണ്. ലേലത്തിൽ ധാരാളം യുവതാരങ്ങളും കഴിവുള്ള കളിക്കാരും ഉണ്ടായിരുന്നു, അവർ എവിടെയാണ്?”

“ഇത്രയും പണവുമായി നിങ്ങൾ ലേലത്തിന് പോയി, പക്ഷേ പന്തിനെയും അയ്യരെയും രാഹുലിനെയും കൈവിട്ടു. അവർ ആ താരങ്ങൾക്ക് വേണ്ടി ഒന്ന് ശ്രമിച്ചത് പോലും ഇല്ല. സി‌എസ്‌കെ ഇങ്ങനെ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടില്ല,” മത്സരത്തിനിടെ കമന്ററി പറയുന്നതിനിടെ റെയ്‌ന പറഞ്ഞു.

ഈ സീസണിൽ അതിദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ