IPL 2025: ഋഷഭ് പന്ത് ഒരു മാന്യൻ ആയതുകൊണ്ട് നിങ്ങൾ രക്ഷപെട്ടു, ടോസിൽ സംഭവിച്ചത് വമ്പൻ അബദ്ധം; ഇതൊക്കെ ശ്രദ്ധിക്കണ്ടേ ജിതേഷേ എന്ന് ആരാധകർ

ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) നടന്ന 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ, ടോസിൽ ടീമിന്റെ ഒരു വലിയ പിഴവ് മൂലം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വലിയ പണി മേടിക്കേണ്ടത് ആയിരുന്നു. എന്നാൽ ലക്നൗ നായകൻ ഋഷഭ് പന്തിന്റെയും മാച്ച് ഒഫീഷ്യലുകളുടെയും കാരുണ്യം കൊണ്ട് മാത്രം ടീം രക്ഷപെട്ട് പോയതാണ് എന്ന് പറയാം.

മത്സരത്തിൽ ജിതേഷ് ശർമ്മയാണ് ആർസിബിയെ നയിച്ചത്. ടീം നായകൻ രജത് പട്ടീദറിന് പരിക്കേറ്റതിനാൽ ഇംപാക്ട് സബ് ആയി മാത്രമേ അദ്ദേഹത്തിന് ഇറങ്ങാൻ സാധിക്കുക ഉള്ളു എന്ന അവസ്ഥയിലാണ് നിർണായക മത്സരത്തിൽ ജിതേഷിനെ തേടി വലിയ ഉത്തരവാദിത്വമെത്തിയത്. എന്തായാലും പണി കിട്ടിയത് ടോസ് സമയത്താണ്.

ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ജിതേഷ് ഒരു വലിയ പിഴവ് വരുത്തി. ടോസിൽ ജിതേഷ്, പട്ടീദാർ ഇംപാക്ട് സബ് ആയി വരുമെന്ന് പറഞ്ഞതിന് മിനിറ്റുകൾക്ക് ശേഷം, ആർ‌സി‌ബിയുടെ ഔദ്യോഗിക ടീം ഷീറ്റ് വന്നപ്പോൾ ആദ്യ ഇലവനിൽ അദേഹത്തിന്റെ പേര് ഉൾപ്പെടുകയും പകരം ആദ്യം ഫീൽഡ് ചെയ്ത ടീമിനായി കളിച്ച സുയാഷ്‌ ശർമ്മയുടെ പേര് ലിസ്റ്റിൽ പോലും ഇല്ലാതിരിക്കുകയും ചെയ്‌തു.

എന്തായാലും സോഷ്യൽ മീഡിയയിൽ ആരാധകർ ഈ പിഴവ് പെട്ടെന്ന് ശ്രദ്ധിച്ചു. എന്നാൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം, ആർ‌സി‌ബി ഒരു മാറ്റം വരുത്തുകയും സുയാഷിന്റെ പേര് ഇലവനിൽ കൊണ്ടുവരുകയും ചെയ്‌തു. ടീമിനും ടീം നായകനും പറ്റിയ വലിയ പിഴവ് തന്നെ ആയിരുന്നു ഇത്.

ടോസ് ചെയ്ത് പ്ലെയിങ് ഇലവൻ സമർപ്പിച്ചതിന് ശേഷമുള്ള ഏതൊരു മാറ്റവും എതിർ ടീമിന്റെയും ക്യാപ്റ്റന്റെയും സമ്മതത്തോടെ മാത്രമേ സംഭവിക്കൂ എന്ന് ശ്രദ്ധിക്കണം. അതായത് ആർസിബി ഋഷഭ് പന്തിനോട് ഒരു അഭ്യർത്ഥന നടത്തിയിരുന്നുവെന്നും ആതിഥേയർ ആർ‌സി‌ബിയെ മാറ്റം വരുത്താൻ അനുവദിച്ചു എന്നുമാണ് മനസിലാക്കാൻ സാധിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക