IPL 2025: മുംബൈയെ തോൽപ്പിക്കാൻ പറ്റുന്ന ഒരേ ഒരു ടീം അവന്മാർ മാത്രം, പക്ഷേ...ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

രാജസ്ഥാൻ റോയൽസിനെതിരായ (RR) ആധിപത്യ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് (MI) ഇപ്പോൾ ഐപിഎൽ 2025 ൽ അജയ്യരാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണിൽ അവരുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാൻ കഴിവുള്ള ഒരേയൊരു ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഓപ്പണർമാരായ റയാൻ റിക്കൽട്ടൻ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.

ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക്‌ പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.

ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ :

“അവർ തുടർച്ചയായി ആറ് വിജയങ്ങൾ നേടിയിട്ടുണ്ട്. ഈ ടീം അപ്രതിരോധ്യമായ കുതിപ്പിലാണ്. അവർക്ക് യോഗ്യത നേടാൻ സാധിക്കും. അവർക്ക് അത് നേടാനാകുമെന്നതിൽ സംശയമില്ല. പക്ഷേ അവർ ആദ്യ രണ്ട് ടീമുകളിൽ ഫിനിഷ് ചെയ്യുമോ? അതാണ് പ്രധാന ചോദ്യം. ആർക്കാണ് അവരെ വെല്ലുവിളിക്കാൻ കഴിയുക? ഒരുപക്ഷേ ആർ‌സി‌ബി, പക്ഷേ ഇരു ടീമുകൾക്കുമിടയിൽ ഒരു ലീഗ് മത്സരം പോലും അവശേഷിച്ചിട്ടില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു.

“രാജസ്ഥാനെതിരെ പൂർണ്ണമായും ഏകപക്ഷീയമായ ഒരു മത്സരമായിരുന്നു. മുംബൈ വീണ്ടും ആധിപത്യം സ്ഥാപിച്ചു. അവർ 217 റൺസ് നേടി, രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി, സത്യസന്ധമായി പറഞ്ഞാൽ, അവരുടെ ശക്തമായ ബാറ്റിംഗ് നിര കണക്കിലെടുക്കുമ്പോൾ അവർക്ക് 25-30 റൺസ് കൂടി ചേർക്കാമായിരുന്നു എന്ന് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാമതും ഗുജറാത്ത് രണ്ടാമതും ബാംഗ്ലൂർ മൂന്നാമതും നിൽകുമ്പോൾ അവസാന റൗണ്ട് മത്സരം ആവേശകരമാകും എന്ന് ഉറപ്പാണ്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്