IPL 2025: എന്റെ കരിയറിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അന്ന് നടന്നത്, ഇപ്പോഴും അതിൽ ഖേദിക്കുന്നു: എംഎസ് ധോണി

2019-ൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ റൺ ചെയ്‌സ് നടക്കുന്നതിനിടെ , ഇന്ത്യൻ പ്രീമിയർ ലീഗിൽ തനിക്ക് പറ്റിയ വലിയ തെറ്റിനെക്കുറിച്ച് എം.എസ്. ധോണി തുറന്നു പറഞ്ഞു. മത്സരത്തിന്റെ അവസാന ഓവറിൽ രാജസ്ഥാന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് എറിഞ്ഞ നോ ബോൾ സംഭവം ചോദ്യം ചെയ്യാൻ എത്തിയ കാര്യമാണ് ധോണി ഓർമിപ്പിച്ചത്.

നോൺ-സ്ട്രൈക്കറുടെ എന്റിൽ നിന്ന അമ്പയർ അത് നോ-ബോൾ എന്ന് വിളിച്ചു, പക്ഷേ സ്ക്വയർ ലെഗ് ഒഫീഷ്യൽ ആ തീരുമാനം റദ്ദാക്കി. ഡഗ് ഔട്ടിൽ ഇരുന്ന ധോണിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, അതിനാൽ അദ്ദേഹം ഫീൽഡിൽ ഇറങ്ങി അമ്പയർമാരുമായി തർക്കിക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ തീരുമാനം ചെന്നൈക്ക് അനുകൂലമായി വിധിക്കപ്പെടുകയും ചെയ്യുക ആയിരുന്നു.

ഒരു പരിപാടിയിൽ മന്ദിര ബേദിയോട് സംസാരിക്കുമ്പോൾ, താൻ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്.

“ഇത് പലതവണ സംഭവിച്ചിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ ഞാൻ മൈതാനത്തേക്ക് നടന്നു. അതൊരു വലിയ തെറ്റായിരുന്നു. എല്ലാ കളിയും ജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, സാഹചര്യം വഷളാകുമ്പോൾ, നിങ്ങളുടെ വായ അടച്ച് മാറിനിൽക്കുന്നതാണ് നല്ലത്. സമ്മർദ്ദം കൈകാര്യം കൂൾ ആയി നിൽക്കുന്നതാണ് നല്ലത്” എംഎസ് ധോണി പറഞ്ഞു.

ധോണി അന്നത്തെ തന്റെ പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ സിഎസ്‌കെ സഹതാരം റോബിൻ ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു.

“ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹം അസ്വസ്ഥനായിരുന്നു. നോൺ-സ്ട്രൈക്കർ അമ്പയർ അതിനെ നോ-ബോൾ എന്ന് വിളിച്ചപ്പോൾ, തീരുമാനം നിലനിൽക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം മൈതാനത്തേക്ക് പോയി, പക്ഷേ കുറച്ച് സമയത്തിന് ശേഷം അതിൽ ഖേദിച്ചു,” ജിയോ സിനിമയിൽ ഉത്തപ്പ പറഞ്ഞു.

ചെന്നൈ 4 കോടി രൂപയ്ക്ക് അൺക്യാപ്പ്ഡ് പ്ലെയറായി നിലനിർത്തിയ ധോണി തന്റെ 18-ാം സീസണിൽ ഇറങ്ങും. മാർച്ച് 23 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.

Latest Stories

കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി

അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍

'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ; ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനം ഇന്ത്യയിലേക്ക്..

INDIAN CRICKET: ടി20യില്‍ അവന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്‌, ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആ താരം ഉറപ്പായിട്ടും ഉണ്ടാകും, എന്തൊരു പെര്‍ഫോമന്‍സാണ് ഐപിഎലില്‍ കാഴ്ചവച്ചത്

ഭീകരതകൊണ്ട് ഇന്ത്യയെ തകര്‍ക്കാനാകില്ല; പാകിസ്താന് ഭീകരതയുമായുള്ള ബന്ധം ലോകത്തിന് മുന്നില്‍ വ്യക്തമാക്കും; യാത്ര തിരിക്കും മുമ്പ് രാജ്യത്തിന് ശശി തരൂരിന്റെ സന്ദേശം