IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി, ആരാധകരെ നിരാശപ്പെടുത്താതെ ഡൽഹി ക്യാപിറ്റൽസ്; നടത്തിയിരിക്കുന്നത് വമ്പൻ പ്രഖ്യാപനം

മെയ് 11, ഞായറാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) ഐപിഎൽ 2025 മത്സരത്തിനുള്ള ടിക്കറ്റ് എടുത്ത ആളുകൾക്ക് പണം തിരികെ നൽകുമെന്ന് ഡൽഹി ക്യാപിറ്റൽസ് (ഡിസി) പ്രഖ്യാപിച്ചു.

ഐപിഎൽ 2025 ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചതിന് ശേഷമാണ് ഈ പ്രഖ്യാപനം. മെയ് 8 ന് ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) ഡൽഹിയുടെ മത്സരം പകുതിക്ക് വെച്ച് നിർത്തിവെക്കുക ആയിരുന്നു. ജിടി മത്സരത്തിനുള്ള ടിക്കറ്റുകളുടെ റീഫണ്ട് ഫ്രാഞ്ചൈസി അവരുടെ എക്സ് ഹാൻഡിൽ സ്ഥിരീകരിച്ചു, ഇങ്ങനെ കുറിച്ചു:

” മത്സരം ഒഴിവാക്കിയിരിക്കുന്നു. ടിക്കറ്റ് എടുത്ത ആളുകൾക്ക് പണം തിരികെ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയിക്കാം.”

സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (LSG) എന്നിവർ നേരത്തെ തന്നെ തങ്ങളുടെ അടുത്ത IPL 2025 മത്സരങ്ങൾക്കുള്ള ആരാധകർക്കുള്ള ടിക്കറ്റ് റീഫണ്ട് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് താത്കാലികമായി നിർത്തിവെച്ച അപ്ഡേറ്റ് അവർ പറഞ്ഞത് ഇങ്ങനെ:

“ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന TATA IPL 2025 ന്റെ ശേഷിക്കുന്ന മത്സരങ്ങൾ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ടൂർണമെന്റിന്റെ പുതിയ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതൽ അപ്‌ഡേറ്റുകൾ ബന്ധപ്പെട്ട അധികാരികളുമായും പങ്കാളികളുമായും കൂടിയാലോചിച്ച് സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയ ശേഷം യഥാസമയം പ്രഖ്യാപിക്കും.”

ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങളിൽ 58 എണ്ണം കളിച്ചു കഴിഞ്ഞു, പ്ലേഓഫുകൾ ഉൾപ്പെടെ 16 എണ്ണം കൂടി ബാക്കിയുണ്ട്. 11 മത്സരങ്ങളിൽ എട്ട് വിജയങ്ങളുമായി GT പോയിന്റ് പട്ടികയിൽ ഒന്നാമതാണ്, അതേസമയം 12 മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി വളർത്തും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ