IPL 2024: ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞു, നയിക്കാന്‍ യുവരക്തം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം എംഎസ് ധോണി ഒഴിഞ്ഞു. ടൂര്‍ണമെന്റിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍.

ഈ സീസണില്‍ കൂടി ധോണി നായകസ്ഥാനത്തു തുടരുമെന്നാണ് പ്രതീക്ഷിപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടിന് എത്തിയത് ഋതുരാജായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങി. ഇതിന് പിന്നാലെ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും എത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ എംഎസ് ധോണി സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന ധോണിയുടെ രൂപമാകും ഐപിഎല്‍ ആരാധകരുടെ മനസിലെത്തുക. ചെന്നൈ എന്നാല്‍ ധോണി തന്നെയാണ് എന്നും പറയാം.

42 കാരനായ ധോണി ഈ സീസണോടെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം നായസ്ഥാനം ഒഴിഞ്ഞതോടെ ഈ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ജീവന്‍ വെച്ചിരിക്കുകയാണ്.

Latest Stories

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി