ചെന്നൈയിലെ പിച്ചുകള്‍ മാറി, സിഎസ്‌കെയ്ക്ക് ഇനി ഇതൊരു കോട്ടയല്ല: ധീരമായ അവകാശവാദവുമായി മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന്റെ ഷെഡ്യൂള്‍ ഫെബ്രുവരി 22 വ്യാഴാഴ്ച പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ ആദ്യ 21 മത്സരങ്ങള്‍ക്കുള്ള മത്സര ക്രമമമാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) നേരിടും.

ഈ ഓപ്പണിംഗ് പോരാട്ടത്തിന് മുന്നോടിയായി മുന്‍ ഇന്ത്യ-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ബാറ്റിംഗ് താരം അഭിനവ് മുകുന്ദ് ഇരുടീമുകളും തമ്മിലുള്ള ചരിത്രപരമായ മത്സരം ഓര്‍മ്മിക്കുകയും അവരുടെ അടുത്ത ഏറ്റുമുട്ടലുകള്‍ ഓര്‍മ്മിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ കളിച്ച 31 മത്സരങ്ങളില്‍, സിഎസ്‌കെയ്ക്ക് 20 വിജയങ്ങളുമായി ആര്‍സിബിക്ക് മേല്‍ മേല്‍ക്കൈയുണ്ട്. ആര്‍സിബി പത്ത് മത്സരങ്ങളില്‍ വിജയിച്ചു. എന്നാല്‍ മുകുന്ദ് ചെന്നൈയിലെ പിച്ചിന്റെ മാറുന്ന സ്വഭാവം എടുത്തുകാണിക്കുകയും തങ്ങളുടെ ഹോം ഗ്രൗണ്ട് ചെന്നൈയ്ക്ക് ഇനി ഒരു കോട്ടയല്ലെന്ന് ധീരമായ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ വര്‍ഷങ്ങളായി വലിയ മത്സരമാണ്. ചെപ്പോക്കില്‍ ആര്‍സിബി അവിശ്വസനീയമാംവിധം വിജയത്തിലേക്ക് എത്തിയിരുന്നു, പക്ഷേ അതിരുകള്‍ കടക്കാനായില്ല. ഈ രണ്ട് നിമിഷങ്ങള്‍ ആരാധകരുടെ ഹൃദയത്തില്‍ പതിഞ്ഞിരിക്കും- മുകുന്ദ് പറഞ്ഞു.

ചെന്നൈയിലെ പിച്ചുകള്‍ മാറിയതാണ് ആര്‍സിബിയെ സംബന്ധിച്ചിടത്തോളം നല്ലത്. സിഎസ്‌കെക്ക് ഇത് ഒരു കോട്ടയല്ല. ട്രോഫി നേടിയെങ്കിലും കഴിഞ്ഞ സീസമില്‍ അവര്‍ പഞ്ചാബിനോടും (കിംഗ്‌സ്), കെകെആറിനോടും ഹോം ഗ്രൗണ്ടില്‍ തോറ്റിരുന്നു. എന്നാല്‍ സ്പിന്‍ അനുകൂല സാഹചര്യങ്ങളും അവരുടെ സ്പിന്നര്‍മാരും നോക്കുമ്പോള്‍, സിഎസ്‌കെ കടലാസില്‍ കൂടുതല്‍ ശക്തമാണെന്ന് തോന്നുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്