'ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ 40 റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു'; അവകാശവാദവുമായി വിരാട് കോഹ്‌ലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വഴങ്ങിയ ദയനീയ തോല്‍വി രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ ഐപിഎല്‍ 2023 കാമ്പെയ്‌ന് തിരശീല വീഴ്ത്തിയിരിക്കുകയാണ്. ചേസിംഗില്‍ ആതിഥേയര്‍ സൗമ്യമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണാനായത്. ആര്‍സിബി മുന്നോട്ടുവെച്ച 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ റോയല്‍സ് വെറും 59 റണ്‍സിന് കൂടാരം കയറി. ഇപ്പോഴിതാ താന്‍ കൂടി പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ ഇതിനേക്കാള്‍ നാണംകെട്ടേനെ എന്ന് അവകാശപ്പെട്ടിരിക്കുകയാണ് ആര്‍സിബി താരം വിരാട് കോഹ്‌ലി.

താന്‍ കൂടി പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ നേരത്തേ പുറത്താകുമായിരുന്നെന്നാണ് കോഹ്‌ലിയുടെ വാദം. മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമില്‍ നടത്തിയ ചര്‍ച്ചയിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇതുള്ളത്. ”ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ അവര്‍ 40 റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു” വിരാട് കോഹ്‌ലി അവകാശപ്പെട്ടു.

171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ഒരു റണ്‍ പോലുമില്ലാതെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ശേഷവും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാതെ പവര്‍പ്ലേയില്‍ ബാറ്റര്‍മാര്‍ പുറത്തേക്ക് ഘോഷയാത്ര തുടര്‍ന്നു.

ഇതോടെ  10.3 ഓവറില്‍ 59 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറായിരുന്നു ഇത്.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍