തൊട്ടതെല്ലാം പിഴച്ച് കോഹ്‌ലി; പിന്നാലെ 12 ലക്ഷം രൂപ പിഴ

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ 97 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് കോഹ്‌ലി 12 ലക്ഷം രൂപ പിഴ നല്‍കണം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരേ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഒരു മണിക്കൂറും 51 മിനിട്ടുമെടുത്താണ് 20 ഓവര്‍ പൂര്‍ത്തിയാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചു കൂട്ടിയത്. 69 പന്ത് നേരിട്ട രാഹുല്‍ 7 സിക്സിന്റെയും 14 ഫോറിന്റെയും അകമ്പടിയില്‍ 132 റണ്‍സ് നേടി പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ 26- ഉം നിക്കോളസ് പൂരന്‍ 17- ഉം റണ്‍സ് നേടി. കരുണ്‍ നായര്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബ് മുന്നോട്ടു വെച്ച 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്‌ലിപ്പട 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മിന്നുംതാരമായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ജോഷ് ഫിലിപ്പ് (0), ഫിഞ്ച് (20), കോഹ്‌ലി (1), എബി ഡിവില്ലേഴ്‌സ് (28), ശിവം ദുബൈ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പഞ്ചാബിനായി രവി ബിഷ്‌ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷെല്‍ഡണ്‍ കോട്രല്‍ രണ്ടും സമി, മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ