പുത്തന്‍ ഊര്‍ജ്ജത്തോടെ പഞ്ചാബ്; ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 75 റണ്‍സ് എടുത്തിട്ടുണ്ട്. 23 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 7 റണ്‍സുമായി വാഷിംഗ്ടന്‍ സുന്ദറുമാണ് ക്രീസില്‍. 18 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും 20 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെയും വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനും മുരുകന്‍ അശ്വിനുമാണ് വിക്കറ്റ്.

ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇടം നേടി. മുജീബുര്‍ റഹമാന് പകരം മുരുകന്‍ അശ്വിനും പരിക്കേറ്റ മന്ദീപ് സിംഗിന് പകരം ദീപക് ഹൂഡയും പഞ്ചാബ് നിരയില്‍ കളിക്കും. വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ , ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, മുരുകന്‍ അശ്വിന്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിംഗ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിംഗ്ടന്‍ സുന്ദര്‍, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍

Latest Stories

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം