ഇന്ത്യൻ താരങ്ങൾക്ക് ഗംഭീറിനെ ഭയമാണ്, അതാണ് യഥാർത്ഥ പ്രശ്നം: മുഹമ്മദ് കൈഫ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം. 92 ബോളിൽ 31 റൺസെടുത്ത വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.

മത്സരം തോറ്റതിന് ശേഷം ഒരുപാട് വിമർശനങ്ങളാണ് ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് നേരെ ഉയരുന്നത്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾ ഗംഭീറിനെ ഭയന്നാണ് കളിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

” ആര്‍ക്കും പിന്തുണ കിട്ടുന്നില്ല. എല്ലാവരും ഭയത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ ആരും തുറന്നു കളിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസുമായി അവസാനം ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 87 റണ്‍സ് നേടാന്‍ സായിക്കായിരുന്നു. പക്ഷെ കൊല്‍ക്കത്ത ടെസ്റ്റില്‍ അദ്ദേഹത്തെ തഴഞ്ഞ ഗംഭീര്‍ പകരം മൂന്നാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുകയായിരുന്നു. വാഷിങ്ടണ്‍ രണ്ടിന്നിങ്‌സിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഈ തരത്തിുള്ള കോച്ചിന്റെ കോളുകള്‍ ടീമില്‍ അസ്ഥിരതയും ഭയവും സൃഷ്ടിക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി