INDIAN CRICKET: അന്ന് ലോർഡ്‌സിൽ ആ പ്രവർത്തി ചെയ്യുമെന്ന് കോഹ്‌ലി എന്നോട് പറഞ്ഞു, പക്ഷെ അവൻ...; വിരാടിന്റെ കാര്യത്തിൽ ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ

2018 ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇംഗ്ലണ്ടിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൈകൾ ഉയർത്തിപ്പിടിച്ച് സെഞ്ച്വറി അടിക്കാനുള്ള തന്റെ അഭിലാഷം വിരാട് കോഹ്‌ലി പങ്കുവെച്ചതെങ്ങനെയെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് അനുസ്മരിച്ചു. മുമ്പ് 2014 ൽ ആ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് ഇന്നിംഗ്‌സുകളിലായി 25 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത് . അതിൽ ഒരു ഗോൾഡൻ ഡക്കും ഉൾപ്പെടുന്നു.

അന്ന് 2014 ൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു മോശം പരമ്പരയാണ് കോഹ്‌ലിക്ക് കിട്ടിയത്. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 136 റൺസ് മാത്രം നേടിയ കോഹ്‌ലി നിരാശപെടുത്തിയപ്പോൾ ഇന്ത്യ 1-3 ന് പരമ്പര തോറ്റു. എന്നിരുന്നാലും അന്ന് ആ മണ്ണിൽ തോറ്റ കോഹ്‌ലി പിന്നെ ഇംഗ്ലണ്ടിൽ എത്തിയപ്പോൾ ബീസ്റ്റ് മോഡിൽ ആയിരുന്നു.

2018 ൽ കോഹ്‌ലി വന്നപ്പോൾ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അതിശയിപ്പിക്കുന്ന സെഞ്ച്വറി നേടി ഒരു വലിയ പ്രസ്താവന നടത്തി. എന്നാൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ലോർഡ്‌സിൽ നടന്നപ്പോൾ വലിയ സ്കോർ നേടാൻ പറ്റാത്ത താരം ആദ്യ യഥാക്രമം 23 ഉം 17 ഉം റൺസ് നേടി. ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 159 റൺസിനും മത്സരത്തിൽ പരാജയപ്പെട്ടു.

“2018-ൽ, ഞാൻ അദ്ദേഹത്തോട് ഐപിഎൽ സമയത്ത് സംസാരിച്ചിരുന്നു. ലോർഡ്‌സിൽ കൈകൾ ഉയർത്തി നിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സെഞ്ച്വറി നേടാൻ ഉള്ള അവന്റെ ആഗ്രഹം അത്രത്തോളം ആയിരുന്നു. ലോർഡ്‌സിൽ അവൻ സെഞ്ച്വറി നേടിയില്ല. പക്ഷേ ബിമിംഗ്ഹാമിൽ അദ്ദേഹം സെഞ്ച്വറി നേടി. പരമ്പരയിലുടനീളം അദ്ദേഹം ബാറ്റ് നന്നായി ബാറ്റ് ചെയ്തു” ദിനേശ് കാർത്തിക്ക് ക്രിക്ക്ബസിൽ പറഞ്ഞു.

നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന അടുത്ത മത്സരത്തിൽ കോഹ്‌ലി യഥാക്രമം 97 ഉം 102 ഉം റൺസ് നേടിയപ്പോൾ ഇന്ത്യ ചരിത്ര വിജയം നേടി. പരമ്പരയിലെ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 59.30 ശരാശരിയിൽ താരം 593 റൺസ് നേടി. ഇന്ത്യ പരമ്പര പക്ഷെ 4 – 1 ന് തോറ്റു.

Latest Stories

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍

ഇന്ത്യ- ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂർ; കേന്ദ്രത്തിന്റേത് അത്യന്താപേക്ഷിതമായ നടപടി

പുടിനും ഷി ജിൻപിങ്ങിനും ഒപ്പം വേദി പങ്കിടാൻ കിം ജോങ് ഉന്നും; സ്വന്തം ട്രെയിനിൽ ചൈനയിലെത്തി ഉത്തര കൊറിയൻ നേതാവ്

നെയ്യാറില്‍ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു

ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി; ഡൽഹി ജുഡീഷ്യറിയിലെ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി