വിന്‍ഡീസുമായി ഇന്ത്യയ്ക്ക് ദൈര്‍ഘ്യമേറിയ പരമ്പര; ഷെഡ്യൂള്‍ പുറത്ത്

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പുറത്ത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ളത്. ആറു മല്‍സരങ്ങള്‍ വിന്‍ഡീസിലും രണ്ടു കളികള്‍ അമേരിക്കയിലുമായിട്ടാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ജൂലൈ അവസാനം മുതല്‍ ആഗസ്റ്റ് ആദ്യവാരം വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ജൂലൈ 22 നു തുടങ്ങുന്ന പര്യടനം ആഗസ്റ്റ് ഏഴിനു അവസാനിക്കും. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ജൂലൈ 22, 24, 27 തിയതികളിലായി ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരിക്കും ഈ മല്‍സരങ്ങള്‍.

ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര നടക്കും. ആദ്യ ടി20 ജൂലൈ 29നു ബ്രയാന്‍ ചാള്‍സ് ലാറ സ്റ്റേഡിയത്തിലും അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങള്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിലായി സെന്റ് കിറ്റ്സിലെ വാര്‍നര്‍ പാര്‍ക്ക്, നെവിസ് എന്നിവിടങ്ങളിലായിട്ടും നടക്കും.

നാലാമത്തെയും അഞ്ചാമത്തെയും ടി20 മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുക. ആഗസ്റ്റ് ആറ്, ഏഴ് തിയ്യതികളിലായി ഫ്‌ളോറിഡയാണ് ഈ പോരാട്ടങ്ങള്‍ക്ക് വേദിയാവുക. അമേരിക്കയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ച ശേഷമേ ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കു.

Latest Stories

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും