മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആറാട്ട്; കിവീസിനെ കോരിക്കളഞ്ഞു, കൂറ്റന്‍ ജയം, പരമ്പര

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയവും.

നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിനെ പിടിച്ചു കെട്ടിയത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 25 ബോളില്‍നിന്ന് താരം 35 റണ്‍സ് നേടി. 13 റണ്‍സ് നേടിയ സാന്റ്‌നറാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റാരും സന്ദര്‍ശകരില്‍ രണ്ടക്കം കടന്നില്ല.

സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (63 പന്തില്‍ 126*), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ച്വറിയാണ് കിവീസിനെതിരെ നേടിയത്.

ഇതോടെ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഗില്‍. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരാണ് മറ്റു നാല് പേര്‍.

Latest Stories

IPL 2025 FINAL: ഇത് നിസാരം, അവന്‍ വിചാരിച്ചാല്‍ പഞ്ചാബിന് കപ്പടിക്കാം, 191 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ആര്‍സിബി, ആര് നേടും

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടം; ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം; 10 കോടി 55 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

IPL 2025 FINAL: ടി20യില്‍ ടെസ്റ്റ് കളിക്കുന്നു, ഫൈനലില്‍ പതുക്കെ കളിച്ച കോഹ്‌ലിക്ക് ട്രോളോടുട്രോള്‍, ഇങ്ങനെയാണെങ്കില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടായിരുന്നുവെന്ന് ആരാധകര്‍

ട്രംപ് വിളിച്ച് കീഴടങ്ങാന്‍ പറഞ്ഞു, നരേന്ദ്ര മോദി 'യെസ് സര്‍' എന്ന് പറഞ്ഞു; മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഫെനി ഗോവയില്‍ മാത്രമല്ല ഇനി കണ്ണൂരും ലഭിക്കും; കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി

RCB VS PBKS: ഫൈനലിന് മുന്‍പ് ആര്‍സിബി ഡ്രസിങ് റൂമില്‍ ജയ് ഷാ, ഞെട്ടി ആരാധകര്‍, എന്തിനാണ് വന്നതെന്ന് മനസിലായെന്ന് കമന്റുകള്‍

62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാല്‍ മാപ്പ് പറയണം; പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം

RCB VS PBKS: ഇത്തവണ എന്തായാലും തൂക്കും, ചരിത്ര നേട്ടത്തില്‍ എത്താന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 86 റണ്‍സ് മാത്രം, ആരാധകര്‍ ആകാംക്ഷയില്‍

വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല; എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ്

നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ഇനി കെഎസ്ആര്‍ടിസി പറയും; മെട്രോ സ്‌റ്റൈലില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തോടെ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി