ഇന്ത്യക്ക് കനത്ത തിരിച്ചടി, സ്റ്റാർ ബാറ്ററിന്‌ പരിക്ക്; പരമ്പര നഷ്ടമായേക്കും

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി സ്റ്റാർ ബാറ്റർ ഋഷഭ് പന്ത് പുറത്തായേക്കും. പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെപ്റ്റംബർ 24 ന് പ്രഖ്യാപിക്കാനിരിക്കെയാണ് പന്ത് കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തട്ടുവരുന്നത്. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജുറൽ ഒന്നാം വിക്കറ്റ് കീപ്പറാകും.

ഇപ്പോൾ കഴിഞ്ഞ ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് പന്ത്. എന്നാൽ നാലാം ടെസ്റ്റ് മത്സരത്തിൽ താരത്തിന് കാലിനു പരിക്ക് സംഭവിച്ചിരുന്നു. ഇതോടെ പന്തിന് പകരക്കാരനായി തമിഴ്‌നാടിന്റെ എൻ ജഗദീശനെ ഉൾപ്പെടുത്തി.

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ താരമായിരുന്നു ഋഷഭ് പന്ത്. അദ്ദേഹത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണു പല മുൻ താരങ്ങളുടെയും അഭിപ്രായം. പരിക്കിൽ നിന്ന് മുക്തി നേടി താരം ഉടൻ തന്നെ ഇന്ത്യൻ കുപ്പായത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി