ഇന്ത്യൻ ടീമിലെ ക്രിസ് ഗെയ്ല്‍ സഞ്ജു സാംസൺ അല്ല, അത് ആ താരമാണ്: ബ്രണ്ടന്‍ മക്കല്ലം

ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയ യുവ താരം അഭിഷേക് ശർമ്മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സ്റ്റാർ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ബാറ്റ് കൊണ്ട് മാത്രമല്ല ബോൾ കൊണ്ടും താരം ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ എടുക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു. വെറും ഒരു ഓവറിൽ മൂന്നു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകനും മുൻ ന്യുസിലാൻഡ് താരവുമായ ബ്രണ്ടന്‍ മക്കല്ലം.

ബ്രണ്ടന്‍ മക്കല്ലം പറയുന്നത് ഇങ്ങനെ:

” സഞ്ജുവിനേക്കാളും സുര്യയെക്കാളും മികച്ചത് അഭിഷേകായിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടി20യില്‍ കണ്ടതില്‍വെച്ച് എക്കാലത്തേയും മികച്ചതായിരുന്നു. ഏത് ബൗളിങ് ആക്രമണത്തിനെതിരേയും ഇങ്ങനെ ചെയ്യാന്‍ അഭിഷേകിന് കഴിവുണ്ട്. 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവനെതിരേയും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്”

ബ്രണ്ടന്‍ മക്കല്ലം തുടർന്നു:

” ഞങ്ങളുടെ പദ്ധതികളെയെല്ലാം തകര്‍ത്തുകളയുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. അവനെ തടയാനാവില്ലായിരുന്നു. ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെയെല്ലാം കഴിവുകള്‍ ഒരുമിച്ച് ലഭിച്ചിരിക്കുന്ന താരമാണ് അഭിഷേക്” ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി