സൂപ്പര്‍ താരം തിരിച്ചെത്തുന്നു, ഇംപാക്ട് പ്ലെയര്‍ രണ്ടാം ടെസ്റ്റിലും പുറത്തിരിക്കും; ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച ആരംഭിക്കും. നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഡല്‍ഹി ടെസ്റ്റിന് ഇറങ്ങുന്നത്. പരുക്ക് ഭേദമായി ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേര്‍ന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇതോടെ ഇന്ത്യയുടെ ബാറ്റിംഗ് ഓപ്ഷനുകള്‍ വര്‍ധിച്ചു.

ഇതോടെ ശ്രേയസിന് പകരം ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ബഞ്ചിലേക്ക് മാറേണ്ടി വരും. ആദ്യ ടെസ്റ്റില്‍ താരത്തിന് ബാറ്റിംഗില്‍ വലിയ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലുള്ള കെ.എല്‍ രാഹുലിനെ മാറ്റി ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. രാഹുലിന് ഇനിയും അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം.

കുല്‍ദീപ് യാദവിന് രണ്ടാം ടെസ്റ്റിലും അവസരം ഉണ്ടായേക്കില്ല. ആദ്യ ടെസ്റ്റില്‍ വിജയിച്ച കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്. അതായത് അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും സ്പിന്‍ നിരയില്‍ തുടരും. അതിനാല്‍ കുല്‍ദീപ് യാദവിന് ബെഞ്ചിലിരുന്ന് സമയം ചെലവഴിക്കേണ്ടി വരും. കെ.എസ് ഭരതും ടീമില്‍ തുടരും.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ സാദ്ധ്യത ഇലവന്‍: രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്