ഇന്ത്യ ആണല്ലോ കോടതി, ഭാവിയിൽ വൈഡും നോ ബോളും...; ബിസിസിയെയും ഐസിസിയെയും പരിഹസിച്ച് ആൻഡി റോബർട്ട്സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ഐസിസിയെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആൻഡി റോബർട്ട്സ്. ഫൈനലിൽ കിവീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമ്പോൾ അത് തുടർച്ചയായ രണ്ടാം വർഷവും ഐസിസി കിരീടം നേടുന്ന ടീമെന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചു. മറ്റുള്ള ടീമുകൾ എല്ലാം മൈലുകൾ യാത്ര ചെയ്തപ്പോൾ ഇന്ത്യക്ക് യാത്രകൾ പരിശീലനവേദിയിൽ നിന്ന് ഹോട്ടലിലേക്ക് മാത്രമായി ഒതുങ്ങി.

തങ്ങളുടെ മത്സരങ്ങൾ ഒന്നും കളിക്കാൻ പാകിസ്ഥാനിൽ കളിക്കില്ല എന്ന നിലപാട് ഇന്ത്യ എടുത്തതോടെ ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായിൽ മാത്രമായി ഒതുക്കി. ഇന്ത്യയുമായി ഏറ്റുമുട്ടാൻ വന്ന എല്ലാ ടീമുകളും പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് അതിനായി വരേണ്ടതായി വന്നു. ആതിഥേയരായ പാകിസ്ഥാന് പോലും സ്വന്തം രാജ്യത്ത് ടൂർണമെന്റ് നടത്തിയിട്ടും ദുബായിലേക്ക് പറക്കേണ്ടതായി വന്നു.

ഇന്ത്യക്ക് ഒരേ വേദയിൽ കളിക്കുന്നതിന്റെ ആധിപത്യം ഉണ്ടെന്ന് മറ്റുള്ള ടീമുകളിലെ താരങ്ങൾ പരാതിപ്പെട്ടപ്പോൾ നായകൻ രോഹിത് ശർമ്മയും ഗൗതം ഗംഭീറും ഈ വാദത്തെ എതിർത്തു. എന്നാൽ തങ്ങൾക്ക് ഒരേ വേദിയിൽ കളിക്കുന്നതിന്റെ ആധിപത്യം ഉണ്ടെന്ന് മുഹമ്മദ് ഷമി സമ്മതിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ടൂർണമെന്റ് അവസാനിച്ചിട്ടും ഇന്ത്യ കിരീടം നേടിയിട്ടും വീണ്ടും ഈ ഒരേ വേദി കമെന്റും ബിസിസിഐയുടെ പവറിന് മുന്നിൽ പേടിച്ച് നിൽക്കുന്ന ഐസിസിയെക്കുറിച്ച്‌ റോബർട്ട്സ് പറഞ്ഞത് ഇങ്ങനെ:

‘ ഒരു ടൂർണമെന്റിൽ ഒരു ടീമിന് മാത്രം എങ്ങനെ യാത്ര ചെയ്യാതിരിക്കാൻ കഴിയും. ബിസിസിയോട് ചില കാര്യങ്ങളിൽ എങ്കിലും നോ പറയാൻ ഐസിസി പഠിക്കണം. ഇന്ത്യക്ക് ധാരാളം പണം ഉണ്ട്. ഐസിസിക്ക് അതിനാൽ തന്നെ നോ പറയാൻ മടിയാണ്. പക്ഷെ ക്രിക്കറ്റ് ഒരു രാജ്യത്തിന്റെ മാത്രം വിനോദം അല്ല. ഇന്ത്യ ഇനി ഒരു സമയത്ത് വൈഡ്, നോ ബോൾ തുടങ്ങിയ കാര്യങ്ങൾ വേണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ഐസിസി അതും അനുസരിക്കും.” അദ്ദേഹം പരിഹാസമായി പറഞ്ഞു.

എന്തായാലും വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ കളിയാക്കിയും ട്രോളിയും ഇന്ത്യൻ ആരാധകർ മറുപടിയുമായി എത്തുന്നുമുണ്ട്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ