IND vs SA: രണ്ടാം ടെസ്റ്റില്‍ ബര്‍ഗറിന് പൊള്ളും, തകര്‍പ്പന്‍ നീക്കവുമായി കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ അരങ്ങേറ്റക്കാരന്‍ നന്ദ്രേ ബര്‍ഗറിന്റെ ഇടങ്കയ്യന്‍ പേസ് ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയെ നേരിടാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന സെഷനില്‍ വിപുലമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടു.

ന്യൂലാന്‍ഡ്സിലെ ഒരു ഓപ്ഷണല്‍ പരിശീലന വേളയില്‍, ഇടങ്കയ്യന്‍ പേസിനെതിരായ തന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി കോഹ്ലി തന്റെ പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗം നീക്കിവെച്ച് ബര്‍ഗറിനെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി താരം ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ കനത്ത നാശമാണ് വിതച്ചത്.

കോഹ്ലി വിപുലമായ ബാറ്റിംഗ് സെഷനില്‍ ഏര്‍പ്പെടുകയും ഏകദേശം ഒരു മണിക്കൂറോളം ബോളര്‍മാരെ നേരിടുകയും ചെയ്തു. പിന്നീട് 20 മുതല്‍ 25 മിനിറ്റ് വരെ പുറത്തെ നെറ്റ്‌സില്‍ ഉയര്‍ന്ന തീവ്രതയുള്ള ത്രോഡൗണുകള്‍ നേരിട്ടു. ബര്‍ഗറിന്റെ ഭീഷണിയെ നേരിടാന്‍ സ്വയം തയ്യാറെടുക്കാന്‍ ഇടംകൈയ്യന്‍ വൈവിധ്യമുള്ള ഒരു പ്രാദേശിക ഫാസ്റ്റ് ബൗളര്‍ക്കെതിരെ അദ്ദേഹം പ്രത്യേകം പരിശീലിച്ചത് ശ്രദ്ധേയമാണ്. കൂടാതെ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ തുടങ്ങിയ പ്രധാന ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ അദ്ദേഹം നേരിട്ടു.

അതേസമയം, ശ്രീലങ്കന്‍ ഇടംകയ്യന്‍ നുവാന്‍ സെനവിരത്നെയുടെ പന്തുകള്‍ നേരിടുമ്പോള്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ അസ്വസ്ഥത നേരിട്ടതിനാല്‍ പരിശീലന സെഷനില്‍ ആശങ്കകള്‍ ഉയര്‍ന്നു. പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ താരത്തിന്റെ വയറ്റില്‍ ബോള്‍ കൊണ്ടു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്