IND VS PAK: സൂപ്പർതാരം ടീമിന് പുറത്തേക്ക്, ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റങ്ങൾ; ഇലവൻ ഇങ്ങനെ

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കുറച്ചധികം മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് റിപ്പോർട്ട് . ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയെങ്കിലും 35-5 എന്ന സ്കോറിൽ തകർന്നടിഞ്ഞ ബംഗ്ലാദേശ് 200 കടന്നത് മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്ന ഇന്ത്യൻ ബൗളർമാരുടെ ദൗർബല്യം മൂതലെടുത്തായിരുന്നു. ബംഗ്ലാദേശിനേക്കാൾ മികച്ച ടീമായ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.

ബാറ്റിംഗ് ഡിപ്പാർട്മെന്റിലേക്ക് വന്നാൽ അവിടെ കാര്യമായ രീതിയിൽ ഉള്ള ഒരു അഴിച്ചുപണിക്കും സാധ്യത ഇല്ല. ഗില്ലിന്റെയും ശ്രേയസിന്റെയും രാഹുലിന്റെയും ഒകെ മികച്ച ഫോം ഇന്ത്യക്ക് ഗുണം ചെയ്യാൻ സാധ്യതയുള്ള ഘടകങ്ങളാണ്. ഇത് കൂടാതെ ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ രോഹിത് ശർമ്മ ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ ഫോമിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. എന്നാൽ പാകിസ്ഥാനെതിരെ എന്നെന്നും തിളങ്ങിയിട്ടുള്ള കോഹ്‌ലി ഇന്ന് ട്രാക്കിൽ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ.

ബോളിംഗിലേക്ക് വന്നാൽ അവിടെ കാര്യമായ ചില അഴിച്ചുപണികൾക്ക് സാധ്യത ഉണ്ട്. ജഡേജ- കുൽദീപ്, ഇവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടമായേക്കും. ആദ്യ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടിരുന്നു. ഇതിൽ തന്നെ ജഡേജ ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ മികവ് കാണിച്ചിരുന്നു. അതിനാൽ തന്നെ കുൽദീപ് ആകും പുറത്താക്കുക. അദ്ദേഹത്തിന് പകരം അർശ്ദീപ് സിങ് എത്തും. മറ്റൊരു സ്പിൻ ഓപ്ഷൻ ഇന്ത്യ നോക്കിയാൽ വരുൺ ചക്രവർത്തിയാകും പകരം എത്തുക.

എന്തായാലും ഇന്നത്തെ മത്സരത്തിൽ തോറ്റാൽ പുറത്താകും എന്ന അവസ്ഥ ഉള്ളതുകൊണ്ട് തന്നെ പാകിസ്താന്റെ ഭാഗത്ത് നിന്ന് തകർപ്പൻ പോരാട്ടമാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ/അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി