ടോസ് ഭാഗ്യം കിവീസീനൊപ്പം; പാഠം പഠിക്കാതെ ഇന്ത്യ, ടീമില്‍ ഒരേയൊരു മാറ്റം

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം സ്വന്തമാക്കിയ കിവീസ് പരമ്പര സ്വന്തമാക്കാന്‍ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. അതിനാല്‍ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയെന്നു തോന്നിയെങ്കിലും അത് ഉണ്ടായില്ല. ഒരേയൊരു മാറ്റമാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. അത് ബോളിംഗ് നിരയിലാണ്. ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ പ്ലെയിംഗ് ഇലവനിലെത്തിച്ചു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(w), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ(സി), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ(w), മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍(c), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ