IND VS ENG: ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി; ലോർഡ്‌സിൽ ഗില്ലും പന്തും തകർക്കാൻ പോകുന്നത് ആ ഇതിഹാസങ്ങളുടെ റെക്കോഡ്

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

ഈ ചരിത്ര വിജയത്തിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം നടത്തിയ താരമാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ രണ്ട ടെസ്റ്റുകൾ അവസാനിക്കുമ്പോൾ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും മികച്ച ബാറ്റിംഗ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നാല് ഇന്നിങ്‌സുകളിൽ നിന്ന് മാത്രം 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ഉൾപ്പെടും.

പരമ്പരയിൽ ശേഷിക്കുന്ന മൂന്നു ടെസ്റ്റിലും ഇതേ പ്രകടനം നടത്തിയാൽ ഒറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഡ്രോൺ ബ്രാഡ്മാന്റെ റെക്കോഡ് ഗിൽ തകർക്കും. 1930ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റില്‍ ഓസീസ് ഇതിഹാസം നേടിയത് 974 റണ്‍സായിരുന്നു.

കൂടാതെ റിഷഭ് പന്തിനെ കാത്തും നിരവധി റെക്കോർഡുകളുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്. 45 ടെസ്റ്റില്‍ പന്ത് പറത്തിയത് 86 സിക്‌സര്‍. 96 ടെസ്റ്റില്‍ 100 സിക്‌സര്‍ നേടിയ ആഡം ഗില്‍ ക്രിസ്റ്റിന്റെ പേരിലാണ് നിലവിലെ റെക്കോഡ്.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ