IND VS ENG: ബുംറയും ഗില്ലും അല്ല, ഇന്ത്യൻ ടീമിലെ മികച്ച താരം അവനാണ്: സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ 264 നു നാലു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ്. സായി സുദർശൻ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ അർദ്ധ സെഞ്ചുറി നേടി. കൂടാതെ കെ എൽ രാഹുൽ മികച്ച തുടക്കവും നൽകി. നിലവിലെ മത്സരവും അടുത്ത ടെസ്റ്റ് മത്സരവും ഇന്ത്യക്ക് നിർണായകമാണ്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിലവിലെ ഏറ്റവും മികച്ച താരവും ടീമിന്റെ നട്ടെല്ലായ താരവും വിക്കറ്റ് കീപ്പർ ഋഷഭ് പന്താണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

“ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് റിഷഭ് പന്ത് തന്നെയാണ്. വിക്കറ്റുകള്‍ക്കു പിന്നില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കാറുള്ള അദ്ദേഹം എതിര്‍ ടീം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും രവീന്ദ്ര ജഡേജും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ദൈര്‍ഘ്യമേറിയ സ്‌പെല്ലുകളെറിയുമ്പോള്‍ വിക്കറ്റിനു പിന്നില്‍ റിഷഭിന്റെ സഹായം എടുത്തു പറയേണ്ടതാണ്” സുരേഷ് റെയ്ന പറഞ്ഞു.

എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് ഇപ്പോൾ വമ്പൻ പണിയാണ് ലഭിച്ചിരിക്കുന്നത്. കീപ്പർ ഋഷഭ് പന്തിനു കാലിനു പരിക്ക് സംഭവിച്ചിരുന്നു. ഇംഗ്ലണ്ട് ബൗളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടിൽ വീഴുകയും, റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്