കൈവിരലിന് പരിക്ക്; ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. സന്നാഹ മത്സരത്തിനിടെ കൈവിരലിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ സുന്ദറിന്റെ കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആവേശ് ഖാനും ശുഭ്മാന്‍ ഗില്ലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവുന്ന മൂന്നാമത്തെ താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല.

സുന്ദര്‍ പുറത്തായ സാഹചര്യത്തില്‍ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേര്‍ എന്നിവരാണ് ടീമിലെ അവശേഷിക്കുന്ന സ്പിന്നര്‍മാര്‍. സുന്ദറിന്റെ അഭാവം നികത്താന്‍ വേറെ താരത്തെ ടീം ബി.സി.സി.ഐയോട് ആവശ്യപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

അങ്ങനെ വന്നാല്‍ ലങ്കന്‍ പര്യടനത്തിലുള്ള കുല്‍ദീപ്, ചഹല്‍ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരും സ്പിന്നര്‍മാരായി ലങ്കയിലുണ്ട്. ഇവര്‍ക്ക് പുറമേ ഷഹബാസ് നിദീമിനും സാധ്യതയുണ്ട്.

AUS vs IND: Kuldeep Yadav looks forward to a 'great series' - Cricket News - Sportstar - Sportstar

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ആഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ട ഇന്ത്യയ്ക്ക് പുതിയ സീസണില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഏറെ നിര്‍ണായകമാണ്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്