IND VS ENG: കീബോർഡ് യോദ്ധാക്കൾ അവന് എതിരായിരുന്നു, പക്ഷെ ചെക്കൻ വന്നിട്ട് അങ്ങോട്ട് തൂക്കി; ഇന്നലെ ഇന്ത്യൻ താരം നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് ആകാശ് ചോപ്ര

No description available.

വ്യാഴാഴ്ച നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തൻ്റെ വിമർശകരുടെ വായടപ്പിച്ച ശ്രേയസ് അയ്യരെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിനന്ദിച്ചു. ഇന്ത്യൻ ടീമിലും പ്ലെയിംഗ് ഇലവനിലും തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത് എന്നാണ് ചോപ്ര പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മെൻ ഇൻ ബ്ലൂ 248 റൺസിന് പുറത്താക്കി. ഹർഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങിയത്., ചോപ്ര പങ്കിട്ട വിഡിയോയിൽ ശ്രേയസിന് അനുകൂലമായ കാര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ പിന്തുണച്ച ടീം മാനേജ്മെന്റിനെയും അഭിനന്ദിച്ചു.

“ശ്രേയസ് അയ്യർ ഒരു പ്രധാന വിഷയമാണ്, കാരണം ഇന്ത്യൻ ക്രിക്കറ്റ് വളരെ വ്യത്യസ്തമായി പോകുന്നു. അത് അന്തരീക്ഷത്താൽ വളരെയധികം നയിക്കപ്പെടുന്നു, അയ്യരെ തിരഞ്ഞെടുക്കുമോ, അയ്യരെ കളിക്കണോ, എന്തുകൊണ്ട് അയ്യരെയും ഒഴിവാക്കിക്കൂടാ എന്ന അന്തരീഷം ആണ് നിലനിന്നത്” അദ്ദേഹം പറഞ്ഞു

“എന്തായാലും അയ്യർ വിമർശകരുടെ വായടപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനമാണ് കാഴ്ചവെച്ചത്. പല കീ ബോർഡ് യോദ്ധാക്കളും അവന് എതിരായിരുന്നു. എന്നിട്ടും തന്റെ ഏറ്റവും മികച്ചത് അവൻ നൽകി. മികവ് കാണിച്ചു. ലോകകപ്പിൽ അവൻ നടത്തിയ പ്രകടനങ്ങൾ ടീം എന്തായാലും മറന്നില്ല.”

മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം താൻ കളിക്കുക ഇല്ലായിരുന്നു എന്നും കോഹ്‌ലിക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രമാണ് തനിക്ക് അവസരം കിട്ടിയതെന്നും പറഞ്ഞു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്