IND vs ENG: ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ട് ടീമില്‍, ആരാധകര്‍ക്ക് അമ്പരപ്പ്

വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ബാറ്റിംഗ് കള്‍സട്ടന്റായി നിയോഗിച്ച് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട്. ഇന്ത്യ എക്കെതിരായ പരമ്പരയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക്ക് ഇംഗ്ലണ്ട് എ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക.

ആദ്യ ടെസ്റ്റിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ക്കായി ദിനേശ് കാര്‍ത്തിക് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് അതിശയകരമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ എല്ലാ അനുഭവവും ഉള്ളതിനാല്‍ കളിക്കാര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- ഇംഗ്ലണ്ട് മെന്‍സ് പെര്‍ഫോമന്‍സ് ഡയറക്ടര്‍ മോ ബോബാറ്റ് പറഞ്ഞു.

നീല്‍ കില്ലീന്‍ ഇംഗ്ലണ്ട് ലയണ്‍സിന്റെ പരിശീലകനാകും. ഇന്ത്യ എയ്ക്കെതിരെ അഹമ്മദാബാദില്‍ സന്ദര്‍ശകര്‍ മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കും. ഇയാന്‍ ബെല്‍, ഗ്രെയിം സ്വാന്‍ എന്നിവരും പരിശീലകരായി ടീമിനൊപ്പം ഉണ്ടാകും.

ഇംഗ്ലണ്ട് ലയണ്‍സ് കോച്ചിംഗ് ടീം

നീല്‍ കില്ലീന്‍ – ഹെഡ് കോച്ച്

റിച്ചാര്‍ഡ് ഡോസണ്‍ – അസിസ്റ്റന്റ് കോച്ച് (ജനുവരി 10 മുതല്‍ 19 വരെ)

കാള്‍ ഹോപ്കിന്‍സണ്‍ – അസിസ്റ്റന്റ് കോച്ച്

ഇയാന്‍ ബെല്‍ – ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് (ജനുവരി 18 മുതല്‍)

ദിനേശ് കാര്‍ത്തിക് – ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് (ജനുവരി 10-18)

ഗ്രേം സ്വാന്‍ – ഉപദേഷ്ടാവ്

Latest Stories

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര