IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

ബെര്‍മിങ്ങാം ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യയ്ക്കെതിരെ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇം​ഗ്ലണ്ടിന് വമ്പൻ തകർച്ച. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ആതിഥേയർക്ക് സ്കോർ ബോർഡിൽ 7 റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. സൂപ്പർ ബാറ്റർമാരായ ജോ റൂട്ട് (22), നായകൻ ബെൻ സ്റ്റോക്സ് (0) എന്നീ വിലപ്പെട്ട വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.

രണ്ടു പേരെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചത് മുഹമ്മദ് സിറാജാണ്. അടുത്തടുത്ത ബോളുകളിലായിരുന്നു സിറാജിന്റെ ഈ ഇരട്ട പ്രഹരം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്. ഹാരി ബ്രൂക്കും (42), ജാമി സ്മിത്തുമാണ് (16) ക്രീസിൽ.

അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെ കന്നി ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബെര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സ് നേടി. 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ക്യാപ്റ്റനുപുറമെ മറ്റുബാറ്റര്‍മാരും മിന്നി. ആദ്യദിനം 87 റണ്‍സെടുത്ത് പുറത്തായ യശസ്വി ജയ്സ്വാള്‍ മികച്ച തുടക്കം നല്‍കി.

ആറാം വിക്കറ്റില്‍ ഗില്ലിനൊപ്പം ചേര്‍ന്ന് 89 റണ്‍സുമായി ജഡേജയും നിറഞ്ഞാടി. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 203 റണ്‍സ്. എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 42 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീര്‍ മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ