കറനോട് കൊമ്പുകോര്‍ത്ത് സിറാജ്, കോപമടക്കാന്‍ പറഞ്ഞ് കോഹ്‌ലി- വീഡിയോ

ക്രിക്കറ്റ് പിച്ചില്‍ ഏറ്റവും കൂടുതല്‍ വീറുകാണിക്കുന്നവരുടെ കൂട്ടത്തിലാണ് പേസ് ബൗളര്‍മാര്‍. നിലയുറപ്പിക്കുന്ന ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ച് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും മലയാളി പേസര്‍ ശ്രീശാന്തും അടക്കമുള്ളവര്‍ ഈ തന്ത്രം പലപ്പോഴും നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജ് അവരുടെ പാതയിലാണെന്ന് തോന്നുന്നു. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനുമായി കഴിഞ്ഞ ദിവസം സിറാജ് ഒന്നുടക്കി. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പ്രശ്നത്തില്‍ ഇടപെടേണ്ടിവന്നു.

ട്രന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിനമാണ് സിറാജും കറനും നേര്‍ക്കുനേര്‍ നിന്നത്. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിക്കാന്‍ ഉറച്ച് ബാറ്റ് വീശിയ കറന്‍ സിറാജിന്റെ ഒരു പന്ത് ബൗണ്ടറി കടത്തി. കുപിതനായ സിറാജ് കറന്റെ മുന്നില്‍ ചെന്ന് മുഖത്ത് നോക്കി എന്തോ പറഞ്ഞു. ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചുപോകാന്‍ സിറാജിനോട് നിര്‍ദേശിക്കുന്ന തരത്തില്‍ കറന്‍ ആംഗ്യത്തിലൂടെ അതിനു മറുപടി നല്‍കി.

എന്നാല്‍ കൂടുതല്‍ പ്രകോപിതനായ സിറാജ് പിന്നെയും കറനോട് എന്തോ പറഞ്ഞു. പ്രശ്നം വഷളാകുന്നതു കണ്ട കോഹ്ലി സിറാജിനോട് ശാന്തനാകാന്‍ ആവശ്യപ്പെട്ടു. സിറാജിന്റെ തൊട്ടടുത്ത ഓവറില്‍ കറന്‍ ഒരു ബൗണ്ടറികൂടി നേടിയെങ്കിലും അവസാനത്തെ ചിരി സിറാജിന്റെതായി. ജസ്പ്രീത് ബുംറയുടെ പന്തില്‍ കറന്റെ ക്യാച്ചെടുത്തത് സിറാജാണ്. നേരത്തെ, ഇന്ത്യയുടെ ബാറ്റിംഗിനിടെ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സനുമായും സിറാജ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍