IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു. അടുത്ത മത്സരത്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പുറത്തിരുത്തണം എന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി.

മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് റിഷഭ് പന്തിന്റെ വിരലിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു ഗ്രൗണ്ട് വിട്ട റിഷഭ് പിന്നീട് വിക്കറ്റ് കീപ്പിങ് നടത്തിയതുമില്ല. പകരം ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെയാണ് ഇന്ത്യ ഈ റോള്‍ ഏല്‍പ്പിച്ചത്. കീപ്പിങ് ചെയ്തില്ലെങ്കിലും രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ റിഷഭ് ഇറങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 70 പ്ലസ് റണ്‍സുമായി കസറുകയും ചെയ്തു.

പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ റിഷഭിനെ ഇന്ത്യ കളിപ്പിക്കരുതെന്നാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം അടുത്ത ടെസ്റ്റില്‍ റിഷഭ് പന്തിനെ കളിപ്പിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിക്കറ്റ് കീപ്പിങ് ഒട്ടും തന്നെ ചെയ്യാനായില്ലെങ്കില്‍ ഫീല്‍ഡറായി മാഞ്ചസ്റ്ററില്‍ അദ്ദേഹത്തിനു ഇറങ്ങേണ്ടതായി വരും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്