IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ

രണ്ടാം സെഷനിൽ പരിക്കേറ്റ ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ ഫിറ്റ്നസ് അപ്‌ഡേറ്റുകൾ പങ്കുവെച്ച് ഇന്ത്യൻ ബോളിം​ഗ് പരിശീലകൻ മോണി മോർക്കൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ടീമിന് തങ്ങളുടെ ലൈനുകളിൽ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും, പന്തിന്റെ കാര്യത്തിൽ സന്ദർശകർക്ക് മൂന്നാം ​ഗിനം വളരെ മികച്ച ദിവസമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ അഭിപ്രായപ്പെട്ടു.

“മൂന്നാം ദിവസം രാവിലെ സിറാജും ബുംറയും പന്തുമായി പ്രതികരിച്ച രീതി കാണാൻ നല്ലതായി തോന്നി. അതെ, അവിടെ നിന്ന്, അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ആദ്യ രണ്ട് ദിവസങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഞങ്ങൾക്ക് തോന്നി. അച്ചടക്കവും ആ ലൈനുകൾ നിലനിർത്തലും പ്രധാനമായിരുന്നു, അത് ഞങ്ങൾ നേരത്തെ നഷ്ടപ്പെടുത്തിയ ഒന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.”

“പരിക്കുകളെ കുറിച്ച് പറയുമ്പോൾ, അതെ, നിർഭാഗ്യവശാൽ, രണ്ടാമത്തെ പുതിയ പന്ത് എടുത്തപ്പോൾ, ബുംറ പടികൾ താഴേക്ക് പോകുമ്പോൾ കണങ്കാലില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്റ്റെപ്പ് ഇറങ്ങിവരുമ്പോള്‍ ബുംറയുടെ കാലൊന്ന് വഴുതുകയാണ് ചെയ്തത്. സിറാജിനും അതുപോലെ തന്നെ സംഭവിച്ചിരുന്നു.”

“എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ല. അതുകൊണ്ടാണ് സാധാരണഗതിയില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്”, മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും