IND VS ENG: ഹിറ്റ്മാൻ ഓൺ റൺ മെഷീൻ ഓഫ്, നിരാശപ്പെടുത്തി കോഹ്‌ലി; വന്നതും പോയതും ഒരുമിച്ച്

ഒരറ്റത്ത് രോഹിത് ശർമ്മ നന്നായി കളിക്കുമ്പോൾ വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്നും അത്തരമൊരു ഇന്നിംഗ്സ് ആരധകർ പ്രതീക്ഷിക്കുന്നു. എന്നാൽ ഹിറ്റ്മാൻ ഓൺ ആയപ്പോൾ റൺ മെഷീൻ ഓഫ് ആയെന്ന് പറയുന്നത് പോലെ കോഹ്‌ലി നിരാശപെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന് എതിരായ രണ്ടാം മത്സരത്തിൽ ആണ് 5 റൺ മാത്രമെടുത്ത് കോഹ്‌ലി മടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 305 റൺ പിന്തുടർന്ന ഇന്ത്യക്കായി ഗില്- രോഹിത് സഖ്യം സ്വപ്ന തുടക്കം നൽകി. ഫോമിന്റെ പരിസരത്ത് പോലും കുറച്ചുനാളുകളായി ഇല്ലാത്ത രോഹിത് തകർപ്പൻ ബാറ്റിംഗാണ് ഇന്ന് കാഴ്ചവെച്ചത്. ഗില്ലിനെ കാഴ്ചക്കാരനാക്കി രോഹിത് ഇന്ത്യ ബാറ്റിംഗ് വിരുന്ന് കാഴ്ചവെച്ചു. ഗില്ലും മോശമാക്കിയില്ല. താരം ഇന്നും അർദ്ധ സെഞ്ച്വറി നേടി 60 റൺ നേടിയാണ് മടങ്ങിയത്. അതിനിടയിൽ രോഹിത് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി മുന്നേറിയിരുന്നു.

ഗിൽ പോയപ്പോൾ പകരമെത്തിയ കോഹ്‌ലി രോഹിതുമൊത്ത് മനോഹര കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ആരാധകർ കരുതിയെങ്കിലും അത് ഉണ്ടായില്ല. വെറും 5 റൺ മാത്രമെടുത്ത താരത്തെ ആദിൽ റഷീദ് മടക്കുക ആയിരുന്നു. കീപ്പർ ക്യാച്ചിന് ഒടുവിൽ കോഹ്‌ലി മടങ്ങുമ്പോൾ അതുവരെ ആനന്ദിച്ചു നിന്ന സ്റ്റേഡിയം നിശബ്ദമായി.

എന്തായാലും കോഹ്‌ലി നിരാശപ്പെടുത്തി എങ്കിലും ഹിറ്റ്മാൻ ഏറെ നാളുകൾക്ക് ശേഷം ഫോമിലേക്ക് മടങ്ങി എത്തി എന്നത് ഇന്ത്യക്ക് ആവേശ വാർത്ത തന്നെയാണ്.

Latest Stories

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു