IND vs ENG: വിധി വില്ലനായി അവതരിച്ചിട്ടും, അയാൾ തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു!

ബീഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനെന്ന വ്യാജേന ആകാശ് ദുർഗാപൂരിലേക്ക് മാറി, അവിടെ തന്റെ അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ വച്ച് തൻ്റെ ബോളിംഗിന് ആകാശ് കൂടുതൽ വേഗത കൈവരിച്ചു. എന്നിരുന്നാലും കാര്യങ്ങൾ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല.

വിധി വില്ലനായി അവതരിച്ചു. മസ്തിഷ്കാഘാതം മൂലം പിതാവ് മരണപെടുന്നു അദ്ദേഹത്തിൻ്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു. ഇതോടെ ആകാശിന് അമ്മ കുടുംബം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മൂലം മൂന്ന് വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.

ഈ മൂന്ന് വർഷങ്ങളിൽ പല രീതിയിലും ജീവിതം കരുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തൻ്റെ ക്രിക്കറ്റ് സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്തത്ര വലുതാണെന്നും അതാണ് തന്റെ എല്ലാമെന്ന തിരിച്ചറിവിൽ ദുർഗാപൂരിലേക്ക് മടങ്ങി. പിന്നീട് കൊൽക്കത്തയിലേക്ക് മാറി, അവിടെ ഒരു ചെറിയ മുറി വാടകയ്‌ക്ക് എടുത്ത് കസിനോടൊപ്പം താമസിച്ച് തന്റെ പരിശീലനം തുടർന്നു.

തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബംഗാൾ അണ്ടർ 23 ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റം. ആകാശ് തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു. ഐപിഎല്ലിൽ ആർസിബിയുടെ ഭാഗമായി. ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റിൽ ബുമ്രക്ക് പകരക്കാരനായി ഇടം നേടി ആകാശ് ദീപ് ടെസ്റ്റിലെ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 10 വിക്കറ്റ് നേടി ഇന്ന് ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ മുഖ്യ കാരണക്കാരിൽ ഒരാളായി മാറി.

എഴുത്ത്: ജോ മാത്യൂ
ക‌ടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി